ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോണിൻ്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം സംഘടിപ്പിച്ചു.

ആർ ടി നഗർ, കനക നഗറിലുള്ള കേരള സമാജം ഓഫീസിൽ നടന്ന ആഘോഷങ്ങൾ കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ ഉദ്ഘാടനം ചെയ്തു. സോൺ വൈസ് ചെയർമാൻ ഷിനോജ് എം നാരായണൻ അധ്യക്ഷത വഹിച്ചു.

കേരള സമാജം കൾചറൽ സെക്രട്ടറി വി മുരളീധരൻ, സോൺ കൺവീനർ ബിജു കെ സി,സോൺ വനിതാ വിഭാഗം ചെയർപേർസൺ പ്രിയ പ്രസാദ്, കൺവീനർ റാണി മധു, യൂത്ത് വിങ്ങ് ചെയർപേഴ്സൺ അർച്ചിത, ബാലവിഭാഗം ചെയർമാൻ കൃഷ് ഷിനോജ്, സോൺ വൈസ് ചെയർപേഴ്സൺ ദിവ്യ മുരളി, ജോയിന്റ് കൺവീനർമാരായ ശ്യാം, രാജീവ്‌, പ്രദീപൻ, മുഫ്ലിൻ തുടങ്ങിയവർ സംബന്ധിച്ചു.

കലാ പരിപാടികൾ, അത്താഴ വിരുന്ന് എന്നിവ നടന്നു.

Related Posts