കളരി പണിക്കർ കളരി കുറുപ്പ് വെൽഫെയർ അസോസിയേഷൻ (KPKKWA) കർണാടക പുതുവത്സരാഘോഷം പുതുവത്സരാഘോഷം സംഘടിപ്പിച്ചു. കർണാടക സാർജാപൂർ മെയിൻ റോഡിലെ കാർമലാരം ഡി.എസ്.ആർ പാർക്‌വേ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ കുടുംബാംഗങ്ങൾ പങ്കെടുത്തു.
പുതുവത്സര സന്ദേശം, നോർക്ക ക്ഷേമപദ്ധതി അവബോധം, സാംസ്‌കാരിക പരിപാടികൾ, ടീം ബിൽഡിംഗ് പ്രവർത്തനങ്ങൾ എന്നിവ ആഘോഷത്തിൻ്റെ ഭാഗമായി നടന്നു.