ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ പ്ലാന്റുകൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ അന്ത്യശാസനം. യുഎസ് ഓഹരി വിപണിയെ എണ്ണവിലയിലെ കുതിച്ചുചാട്ടം തകർത്തതിനു പിന്നാലെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം സൈനിക നടപടികൾ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നാണ് ട്രംപ് പറഞ്ഞിരുന്നു. യുഎസും ഇസ്രയേലും ടെഹ്റാനിൽ കഴിഞ്ഞ 28 ന് സംയുക്തമായി ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. തുടർന്ന് യുഎസ് താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ സംഘർഷം വ്യാപിപ്പിക്കുകയായിരുന്നു.