ഒമാനിലെ മിന്നൽ പ്രളയത്തിൽ 2 മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവരുടെ ഉമ്മയായ റംലയ്ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിൻ്റെ ഭാര്യയാണ് ഷംല. പെരുന്നാളിന് യൂസഫിൻ്റെ കുടുംബത്തോടൊപ്പോവും യാത്ര പോയതായിരുന്നു.

നിസാൻ പട്രോൾ വാഹനം മിന്നൽ പ്രളയത്തിൽ പെടുകയായിരുന്നു. 4 കുട്ടികൾ ഉൾപ്പടെ 6 പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഒമാനിൽ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 24 മണിക്കൂറിനകം ശക്തമാകുമെന്നായിരുന്നു മുന്നറിയിപ്പ്.

അമറാത്ത്–ബൗഷർ റോഡ് വിവിധ ഇടങ്ങളിൽ മഴ തുടങ്ങിയതിനെ തുടര്‍ന്ന് താൽക്കാലികമായി അടച്ചു. വാഹനയാത്രക്കാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മസ്കറ്റിന്റെ ചില ഭാഗങ്ങളിലും വടക്കൻ, തെക്കൻ അൽ ബാതിന ഗവർണറേറ്റുകളിലും ശക്തമായ ഇടിമിന്നൽ മഴ മേഘങ്ങൾ നിലനിൽക്കുന്നുണ്ട്.

Related Posts