ലണ്ടനിലെ ക്രോയ്‌ഡണിലുള്ള വാടക വീട്ടിൽ വെച്ച് ഉണ്ടായ തീപിടുത്തത്തിൽ 2 ഇന്ത്യൻ വിദ്യാർത്ഥികൾ പൊള്ളലേറ്റ് മരിച്ചു. തെലങ്കാനയിലെ നിസാമാബാദ് സ്വദേശി കാമിനേനി സായ് ശ്രീകർ (26), ആന്ധ്രാപ്രദേശിലെ കാക്കിനടയ സ്വദേശി ഗാന്തി അഭിഷേക് (28) എന്നിവരാണ് മരിച്ചത്. 3 പേരാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ഗാന്തി അഭിഷേക് സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.
മറ്റ് രണ്ട് പേരെയും ഗുരുതരമായ പരിക്കുകളോടെ ക്രോയ്‌ഡൺ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ കാമിനേനിയ് സായ് ശ്രീകർനു മസ്തിഷ്ക മരണം സംഭവിക്കുകയും തുടർന്ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഇന്ത്യയിലേക്ക് മൃതദേഹങ്ങൾ എത്രയും വേഗം കൊണ്ടുവരണമെന്ന് ഇരുവരുടെയും കുടുംബം ലണ്ടൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.