ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്. എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. ടെൽ അവീവിൽ നിർമ്മാണ തൊഴിലാളിയായിരുന്നു. ഇസ്രയേലിലുള്ള സുഹൃത്തുക്കളാണ് സുരേഷ് മരിച്ചെന്ന വിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.
എങ്ങനെയാണ് മരിച്ചതെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. താമസ സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി വാങ്ങാൻ വീടിന് പുറത്തേക്ക് പോവുകയാണെന്നുമാണ് ബന്ധുക്കൾക്ക് അവസാനം ലഭിച്ച ശബ്ദസന്ദേശത്തിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്കായി എംബസി വഴി അന്വേഷിക്കുകയാണെന്ന് ബന്ധുക്കൾ പറയുന്നു. രണ്ടു വർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈറ്റിൽ. രണ്ടു മക്കളുണ്ട്.