ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. 11 അംഗങ്ങളടങ്ങിയ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി കേന്ദ്ര നേതൃത്വം പുറത്തുവിട്ടു. മുതിര്‍ന്ന നേതാവ് കരമന ജയന്‍ തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവും. നടന്‍ ജി കൃഷ്ണകുമാറിന് ഇക്കുറി സീറ്റില്ല.
മാവേലിക്കര- അജിമോന്‍, പീരുമേട്- വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, ചവറ- കെ ആര്‍ രാജേഷ്, ചടയമംഗലം- ആര്‍ എസ് അരുണ്‍രാജ്, അടൂര്‍-പന്തളം പ്രതാപന്‍, ചിറയിന്‍കീഴ്- ബി എസ് അനൂപ്, കോവളം- ടി എന്‍ സുരേഷ്, നെയ്യാറ്റിന്‍കര- രാജശേഖരന്‍ നായര്‍, അരുവിക്കര- വിവേക് ഗോപന്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.