കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കം ഉണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ജയിച്ച ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഹൈക്കമാൻഡ് എന്ത് തീരുമാനിച്ചാലും അനുസരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
2021ൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ഉയർത്തി കാട്ടിയിരുന്നില്ല. അതിlലൊന്നും വിഷമം ഇല്ല. മുഖ്യമന്ത്രി ആകാൻ ആഗ്രഹമുണ്ട് എന്ന് കുട്ടികളുടെ പരിപാടിയിൽ പറഞ്ഞത് അവരെ മോട്ടിവേറ്റ് ചെയ്യാനാണ്. തന്നെ കേരളത്തിലെ ജനങ്ങൾക്ക് വലിയ ഇഷ്ടം ആണെന്നും രമേശ് ചെന്നിത്തല വ്യക്തമക്കി.
ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുള്ളത് കേരളത്തിൽ കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്നാണ്. സീറ്റു തർക്കമുണ്ടാക്കിയ അനൈക്യത്തിൽ നേതൃത്വത്തിന് ആശങ്കയുണ്ട്. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത് ഹൈക്കമാൻഡാണ്.