ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം ബെംഗളൂരു വിമാനത്താവളത്തിന്
ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച റീജനൽ വിമാനത്താവളത്തിനുള്ള വേൾഡ് എയർപോർട്ട് പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും ബെംഗളൂരു വിമാനത്താവളത്തിനു ലഭിച്ചു. യാത്രക്കാരുടെ സൗകര്യം, ആധുനിക സാങ്കേതിക വിദ്യ, ജീവനക്കാരുടെ ഇടപെടൽ തുടങ്ങിയവയാണു നേട്ടത്തിനർഹമാക്കിയത്. ആഗോള റാങ്കിങ്ങിൽ 48ൽ നിന്നു 41 ആയി ഉയർന്നു.
മഹേന്ദ്ര സിംഗ് ധോണി ഭീം ബ്രാന്‍ഡ് അംബാസഡര്‍
നാഷണല്‍ പേയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ ഭീം സര്‍വീസസ് ലിമിറ്റഡ് (എന്‍ബിഎസ്എല്‍) ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഭീം പേയ്മെന്റ്സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഡിജിറ്റല്‍ പേയ്മെന്റുകള്‍ എളുപ്പമാക്കാനുള്ള ഭീമിന്റെ ശ്രമങ്ങളുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. സ്ഥിരത, വിശ്വാസം, ആശ്രയത്വം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഈ പങ്കാളിത്തം ഭീമിന്റെ വളര്‍ച്ചയെ സഹായിക്കുമെന്നു എന്‍ബിഎസ്എല്‍ അറിയിച്ചു.
ബാംഗ്ളൂരിൽനിന്ന് കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസ് മെയ് അവസാനം വരെ നീട്ടി
ഈസ്റ്റർ, വിഷു അവധി പ്രമാണിച്ചു ഹുബ്ബള്ളി, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നു കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസ് മെയ് അവസാനം വരെ നീട്ടി. ഈ മാസം അവസാനം വരെയുണ്ടായിരുന്ന സർവീസുകളാണു 2 മാസത്തേക്കു കൂടി നീട്ടിയത്. സർവീസ് നീട്ടിയ സ്പെഷൽ ട്രെയിനുകൾ എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്‌സ്പ്രസ് (06547, എല്ലാ ബുധനാഴ്ചയും)എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് പ്രതിവാര എക്‌സ്പ്രസ് (06547, ബുധനാഴ്ചകളിൽ) മെയ് 27 വരെയും തിരുവനന്തപുരം നോർത്ത്-
തമിഴ്‌നാട്ടിൽ നിയന്ത്രണംവിട്ട ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി; 11മാസം പ്രായമായ കുഞ്ഞടക്കം 8 പേർ മരിച്ചു
നിയന്ത്രണം വിട്ട തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് മീഡിയൻ തകർത്ത് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി എട്ട് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടും. സേലം ദേശീയപാതയിൽ ആണ് സംഭവം. സ്റ്റാൻഡിലേക്ക് പോകുകയായിരുന്ന ബസ് അപ്രതീക്ഷിതമായാണ് നിയന്ത്രണം വിട്ട് സെൻട്രൽ മീഡിയനിൽ ഇടിച്ച് എതിർവശത്തുള്ള പാതയിലേക്ക് കയറിയത്. ഈ സമയം ക്ഷേത്ര ദർശനം കഴിഞ്ഞ് മിനി ബസിൽ മടങ്ങുകയായിരുന്നു പതിനൊന്ന് അംഗ കുടുംബം. ബസ് നേരെ ഇടിച്ചു കയറിയത്
പത്തനംതിട്ട വടശേരിക്കരയിൽ വൻ തീപിടിത്തം
പത്തനംതിട്ട വടശേരിക്കരയിൽ ടയർ കടയിൽ വൻ തീപിടിത്തം. പെട്രോൾ പമ്പിനോട് ചേർന്നുള്ള കടയിലാണ് തീപിടിത്തമുണ്ടായത്. പോലീസും ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിച്ചു വരികയാണ്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യാം; ‘സി-വിജിൽ’ ആപ്പിലൂടെ മിനിറ്റുകൾക്കുള്ളിൽ നടപടി
തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ പൊതുജനങ്ങള്‍ക്ക് പരാതി പറയാനായി ‘സി വിജില്‍’ ആപ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനങ്ങൾ ജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. പരാതി ലഭിച്ചാല്‍ 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പരാതി ആര്‍ക്കും അറിയിക്കാവുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിൻ്റെയും ബാനറിൻ്റെയുമൊക്കെ ഫോട്ടോ എടുത്ത് കുറിപ്പും തയ്യാറാക്കി ‘സി വിജില്‍’ ആപ്പില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്.
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്‌ച നടത്തി
ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബംഗ്ലാദേശ് ഹൈക്കമ്മീഷണർ റിയാസ് ഹമീദുല്ലയുമായി കൂടിക്കാഴ്‌ച നടത്തി. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് കൂടികാഴ്‌ചയെ വിലയിരുത്തുന്നത്. 2025 മെയിൽ ചുമതലയേറ്റ ശേഷം ആദ്യമായാണ് ഹമീദുല്ല ഒരു മുതിർന്ന ക്യാബിനറ്റ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിലായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചതെന്ന് എസ്. ജയശങ്കറും സമൂഹമാധ‍്യമത്തിൽ
രാഹുൽ ഗാന്ധി കേരളത്തിലേക്ക്; കോഴിക്കോട് റാലിയിൽ പങ്കെടുക്കും
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലേക്ക്. യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിക്കാൻ ബുധനാഴ്ച രാഹുൽ ഗാന്ധി കേരളത്തിലെത്തും. മാർച്ച് 25 ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. കേരളത്തിലെ മുതിർന്ന നേതാക്കൾ എല്ലാം പ്രചാരണത്തിനെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും ടീം ആണ് യുഡിഎഫ് എന്നും യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്‍റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്ന്
വിവാഹം കഴിക്കുന്നത് വീട്ടുജോലിക്കാരിയെയല്ല; ഭർത്താവും വീട്ടുജോലികൾ ചെയ്യണമെന്ന് സുപ്രീംകോടതി
ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ലെന്നോ ഭക്ഷണം പാകം ചെയ്യുന്നില്ലെന്നോ ഉള്ള കാരണത്താൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിവാഹം കഴിക്കുന്നത് ഒരു ജീവിതപങ്കാളിയെയാണെന്നും അല്ലാതെ വീട്ടുജോലിക്കാരിയെ അല്ലെന്നും കോടതി ഭർത്താവിനെ ഓർമിപ്പിച്ചു. കാലം മാറിയെന്നും തുണി അലക്കുന്നതിലും പാചകം ചെയ്യുന്നതിലും ഭർത്താവിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. വീട്ടുജോലികളിലെ കുറവുകൾ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തന്നോട് മോശമായി പെരുമാറുന്നുവെന്ന
ചലച്ചിത്ര താരം സുധീർ കരമന തിരുവനന്തപുരത്ത് മത്സരിച്ചേക്കും
തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചലച്ചിത്രതാരം സുധീർ കരമനയെ മത്സരിപ്പിക്കാൻ എൽഡിഎഫ്. സിപിഎമ്മും ജനാധിപത്യ കോൺഗ്രസും ഇതു സംബന്ധിച്ച് ധാരണയിലെത്തി. വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പൽ കൂടിയായ സുധീർ കരമന ഇടതുപക്ഷ പ്രവർത്തകൻ കൂടിയാണ്. എന്നാൽ സ്ഥാനാർഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ച സീറ്റായിരുന്നു ഇത്. സിഎംപി നേതാവ് സി പി ജോണ്‍ ആണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്കായി മത്സര