തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടാൽ പൊതുജനങ്ങള്‍ക്ക് പരാതി പറയാനായി ‘സി വിജില്‍’ ആപ് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പിനിടെ നടക്കുന്ന നിയമലംഘനങ്ങൾ ജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാൻ സാധിക്കും. പരാതി ലഭിച്ചാല്‍ 60 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും.

പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് പരാതി ആര്‍ക്കും അറിയിക്കാവുന്നതാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററിൻ്റെയും ബാനറിൻ്റെയുമൊക്കെ ഫോട്ടോ എടുത്ത് കുറിപ്പും തയ്യാറാക്കി ‘സി വിജില്‍’ ആപ്പില്‍ അപ്ലോഡ് ചെയ്യാവുന്നതാണ്.

Related Posts