ഓട്ടോയിൽനിന്നു തെറിച്ചു വീണ് ആറാം ക്ലാസുകാരനു ദാരുണാന്ത്യം
ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. മലപ്പുറം കളത്തിൻപടി സ്വദേശി ഷാദിൻ(12) ആണ് മരിച്ചത്. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ് സംഭവം. ഇന്നലെ രാത്രി മലപ്പുറം ചെങ്ങര പള്ളിപ്പടിയിൽ വച്ചാണ് അപകടമുണ്ടായത്. മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർഥിയാണ് ഷാദിൻ. ഗുരുതര പരിക്കേറ്റ ഷാദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലപ്പുഴയിൽ വീണ്ടും ആശങ്കയായി പക്ഷിപ്പനി
ആലപ്പുഴയിൽ വീണ്ടും ആശങ്കയായി പക്ഷിപ്പനി. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി നിയന്ത്രണത്തിൻ്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇന്നും നാളെയുമായി നടത്തും. കോഴി, താറാവ്, കാട എന്നിവ അടക്കം 13,785 വളർത്തു പക്ഷികളെ കള്ളിങ്ങ് നടത്തും. 10 കിലോമീറ്റർ ചുറ്റളവിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. പക്ഷികളുടെ മുട്ട,
ഗോവ പ്രവാസി മലയാളി സാഹിത്യ കൂട്ടായ്മ കഥാമത്സരം – 2025; വിജയികളെ പ്രഖ്യാപിച്ചു
മലയാള ഭാഷയും മലയാളികളുടെ രചനാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗോവ പ്രവാസി മലയാളി സാഹിത്യ കൂട്ടായ്മ, സംഘടിപ്പിച്ച ദേശീയതലത്തിൽ കഥാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം എൻ ആർ സുരേഷ് കുമാറിൻ്റെ അങ്കിൾ പൊൻസ് ക്യാബിൻ എന്ന കഥയ്ക്ക് ലഭിച്ചു. രണ്ടാം സമ്മാനം രമ പ്രസന്ന പിഷാരടിയുടെ ദൈവത്തിനുള്ള കത്തുകൾ എന്ന കഥയ്ക്കും മൂന്നാം സമ്മാനം തുളസി മണിയാറിൻ്റെ ശവാധിപത്യം എന്ന കഥയ്ക്കും ലഭിച്ചു. വിജയികൾക്കുള്ള സമ്മാനദാനം സാഹിത്യ
ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസിന് ബോംബ് ഭീഷണി
പശ്ചിമ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസിന് ബോംബ് ഭീഷണി. കഴിഞ്ഞ ദിവസം രാത്രി ഇ മെയിൽ വഴിയായിരുന്നു ഭീഷണി. ലോക്ഭവനിൽ സ്ഫോടനം നടത്തുമെന്നായിരുന്നു ഇ മെയിലിലെ ഭീഷണിസന്ദേശം.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ഭീഷണി വിവരം അറിയിച്ചു. ഇതോടെ അന്വേഷണം ആരംഭിക്കുകയും ലോക്ഭവന് സുരക്ഷ വർധിപ്പിക്കുകയും ചെയ്‌തു. സി.വി. ആനന്ദബോസിന് മുൻപും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. സിആർപിഎഫും ബംഗാൾ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും യോഗം ചേരുകയും മെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കാൻ ഉത്തരവിടുകയും
സർക്കാർ ജോലി നൽകാമെന്ന പേരിൽ തട്ടിപ്പ്: കേരളമുൾപ്പെടെ 6 സംസ്ഥാനങ്ങളിൽ റെയ്ഡ്
കേരളമടക്കമുള്ള 6 സംസ്ഥാനങ്ങളിൽ സർക്കാർ ജോലി നൽകാമെന്ന പേരിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡ് നടത്തി. ആദായനികുതി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, റെയിൽവേ, ബിഹാർ സർക്കാർ, ചില ഹൈക്കോടതികൾ എന്നിങ്ങനെയുള്ള 40ലധികം സർക്കാർ വകുപ്പുകളിൽ ജോലി നൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തിയ സംഘത്തെക്കുറിച്ച് ബിഹാറിലെ പാറ്റ്നയിലുള്ള ഇഡി ഓഫീസാണ് അന്വേഷിക്കുന്നത്. എറണാകുളം, പത്തനംതിട്ട ജില്ലയിലെ പന്തളം, അടൂർ, മലപ്പുറം ജില്ലയിലെ കോഡൂർ എന്നിവിടങ്ങളിലാണ് അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ
ഇഡി റെയ്ഡിൽ ബംഗാൾ, കേന്ദ്രത്തിൻ്റെത് രാഷ്ട്രീയ പകപോക്കലെന്ന് മമത
ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ഐപാക് (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി) മേധാവി പ്രതീക് ജെയിനിനെതിരായ ഇഡി റെയ്‌ഡിനെ ചൊല്ലി രാഷ്ട്രീയ വിവാദം. റെയ്ഡ് തൃണമൂലിനെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണെന്നും രാഷ്‌ട്രീയ പകപോക്കലാക്കോടെയെന്നും മുഖ്യമന്ത്രി മമതാ ബാനർജി. എന്നാൽ മമത പൊലീസിൻ്റെ സഹായത്തോടെ പ്രകോപനമുണ്ടാക്കിയെന്ന് ഇ ഡി ആരോപണം. ഇന്നലെ രാവിലെ 7 മുതൽ അർദ്ധസൈനിക സേനകളുടെ സാന്നിദ്ധ്യത്തിൽ ഇ ഡി ഉദ്യോഗസ്ഥർ കൽക്കരി
കല്ലേറുകാർക്കെതിരേ യാത്രക്കാരുടെ സഹകരണം തേടി റെയിൽവേ പോലീസ്
ട്രെയിനുകൾക്ക് നേരേയുള്ള കല്ലേറ് വ്യാപകമായതിനെ തുടർന്ന് സ്ഥിരയാത്രക്കാരുടെയും റെയിൽവേ സുരക്ഷാസേനയുടെയും സംയുക്ത സഹകരണത്തോടെ റെയിൽവേ കരുതൽ നടപടികൾ സ്വീകരിച്ചു. ഓരോ നൂറുമീറ്റർ അകലത്തിലും ട്രാക്കിനു സമീപം കൃത്യമായി ദൂരം അടയാളപ്പെടുത്തിയ കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് കൃത്യമായി സ്ഥലം കണ്ടെത്താൻ പോലീസിനെ സഹായിക്കും. അതുകൊണ്ട് യാത്രയിൽ സംശയാസ്പദമായത് എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കുറ്റിയിൽ അടയാളപ്പെടുത്തിയ പ്രസ്തുത നമ്പറുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാസേനയ്ക്ക് കൈമാറണമെന്നുമാണ് യാത്രക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്. റെയിൽവേ ട്രാക്കിന് സമീപം സാമൂഹ്യ വിരുദ്ധ
ബെംഗളൂരുവിൽ ബിജെപി പ്രവർത്തകയെ വസ്ത്രമഴിച്ച് മർദിച്ചതിൽ സംഭവം; റിപ്പോർട്ട് തേടി വനിതാ കമ്മിഷൻ
ബെംഗളൂരു ഹുബ്ബള്ളിയിൽ പൊലീസ് വാനിൽ ബിജെപി പ്രവർത്തകയെ വസ്ത്രമഴിച്ച് മർദിച്ചതിൽ സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ പൊലീസിനോടു റിപ്പോർട്ട് തേടി. ഒരാഴ്‌ചക്കുള്ളിൽ വിശദമായ റി പ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷൻ അധ്യക്ഷ വിജയ രാഹത്കർ നിർദ്ദേശം നൽകിയത്. സംഭവത്തിൽ കേസെടുക്കാനും നല്ല രീതിയി അന്വേഷണം നടത്താനും നിർദേശിച്ച് ഡിജിപിക്ക് കമ്മിഷൻ കത്തയച്ചിട്ടുണ്ട്. കഴിഞ്ഞ 1ന് കേശവപുര ചാലൂക്യ നഗറിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ (എസ്ഐആർ) ചൊല്ലി ചില പ്രദേശവാസികളും ബിജെപി
ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ
ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. ഇന്ത്യയുടെ വിക്ഷേപണവാഹനമായ പിഎസ്എൽവിയുടെ സി62 റോക്കറ്റ് പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 ഉൾപ്പെടെ 16 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ ജനുവരി 12-ന് വിക്ഷേപിക്കും. ദൗത്യം ഏറ്റെടുത്ത് നടത്തുന്നത് ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ് സ്പെയ്‌സ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്‌ഐഎൽ) ആണ്. രണ്ട് സോളിഡ് സ്ട്രാപ്പ് ഓൺ മോട്ടോറുകളുള്ള പിഎസ്എൽവിയുടെ ഡിഎൽ വേരിയന്റാണ് ഈ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. പിഎസ്എൽവിയുടെ 64-ാമത്തെ
കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു
കേരളത്തിൽ 15 ട്രെയിനുകൾക്ക് വിവിധ സ്‌റ്റേഷനുകളിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാർക്ക് റെയിൽവേയുടെ ഈ നീക്കം ഗുണം ചെയ്യും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. 16327, 16328 മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിൽ നിർത്തും. 16334 തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിച്ചു. 16127, 16128 ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്‌റ്റോപ്