ബെംഗളൂരു ഹുബ്ബള്ളിയിൽ പൊലീസ് വാനിൽ ബിജെപി പ്രവർത്തകയെ വസ്ത്രമഴിച്ച് മർദിച്ചതിൽ സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ പൊലീസിനോടു റിപ്പോർട്ട് തേടി. ഒരാഴ്‌ചക്കുള്ളിൽ വിശദമായ റി പ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷൻ അധ്യക്ഷ വിജയ രാഹത്കർ നിർദ്ദേശം നൽകിയത്. സംഭവത്തിൽ കേസെടുക്കാനും നല്ല രീതിയി അന്വേഷണം നടത്താനും നിർദേശിച്ച് ഡിജിപിക്ക് കമ്മിഷൻ കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ 1ന് കേശവപുര ചാലൂക്യ നഗറിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ (എസ്ഐആർ) ചൊല്ലി ചില പ്രദേശവാസികളും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പരാതിയെ തുടർന്ന് 5ന് വനിതാ പൊലീസെത്തി തന്നെ അറസ്റ്റുചെയ്ത ശേഷം വസ്ത്രമഴി ച്ച് മർദിച്ചെന്നാണ് ബിജെപി പ്രവർത്തകയുടെ ആരോപണം. എന്നാൽ അറസ്‌റ്റ് നടപടിയിൽ പ്രതിഷേധിച്ച് വനിതാ പൊലീസുകാരെ അക്രമിച്ച ശേഷം യുവ തി സ്വയം വസ്ത്രമഴിച്ചതാണെന്ന് ഹുബ്ബള്ളി പൊലീസ് കമ്മിഷ ണർ പറഞ്ഞിരുന്നു.

Related Posts