ഈ വർഷത്തെ ആദ്യ വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ. ഇന്ത്യയുടെ വിക്ഷേപണവാഹനമായ പിഎസ്എൽവിയുടെ സി62 റോക്കറ്റ് പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-എൻ1 ഉൾപ്പെടെ 16 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം വിക്ഷേപണത്തറയിൽ ജനുവരി 12-ന് വിക്ഷേപിക്കും.
ദൗത്യം ഏറ്റെടുത്ത് നടത്തുന്നത് ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ് സ്പെയ്സ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ആണ്. രണ്ട് സോളിഡ് സ്ട്രാപ്പ് ഓൺ മോട്ടോറുകളുള്ള പിഎസ്എൽവിയുടെ ഡിഎൽ വേരിയന്റാണ് ഈ വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. പിഎസ്എൽവിയുടെ 64-ാമത്തെ ദൗത്യമാണിതെന്ന് ഐഎസ്ആർഒ അറിയിച്ചു.