മലയാള ഭാഷയും മലയാളികളുടെ രചനാപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗോവ പ്രവാസി മലയാളി സാഹിത്യ കൂട്ടായ്മ, സംഘടിപ്പിച്ച ദേശീയതലത്തിൽ കഥാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം എൻ ആർ സുരേഷ് കുമാറിൻ്റെ അങ്കിൾ പൊൻസ് ക്യാബിൻ എന്ന കഥയ്ക്ക് ലഭിച്ചു. രണ്ടാം സമ്മാനം രമ പ്രസന്ന പിഷാരടിയുടെ ദൈവത്തിനുള്ള കത്തുകൾ എന്ന കഥയ്ക്കും മൂന്നാം സമ്മാനം തുളസി മണിയാറിൻ്റെ ശവാധിപത്യം എന്ന കഥയ്ക്കും ലഭിച്ചു.

വിജയികൾക്കുള്ള സമ്മാനദാനം സാഹിത്യ കൂട്ടായ്മ ഗോവയുടെ ‘സാഹിത്യോത്സവം 2026’ പരിപാടിയിൽ വച്ച് നൽകും.

Related Posts