പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി.ആ​ന​ന്ദ ബോ​സി​ന് ബോം​ബ് ഭീ​ഷ​ണി. കഴിഞ്ഞ ദിവസം രാത്രി ഇ മെ​യി​ൽ വഴിയായിരുന്നു ഭീഷണി. ലോ​ക്ഭ​വ​നി​ൽ സ്ഫോ​ട​നം ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു ഇ മെ​യി​ലിലെ ഭീഷണിസന്ദേശം.
കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തെ ഭീ​ഷ​ണി വി​വ​രം അ​റി​യി​ച്ചു. ഇതോടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കുകയും ലോ​ക്ഭ​വ​ന് സു​ര​ക്ഷ വ​ർ​ധി​പ്പിക്കുകയും ചെയ്‌തു. സി.​വി. ആ​ന​ന്ദ​ബോ​സി​ന് മു​ൻ​പും ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​ട്ടു​ണ്ട്.

സി​ആ​ർ​പി​എ​ഫും ബം​ഗാ​ൾ പോ​ലീ​സും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും യോഗം ചേരുകയും മെ​യി​ലി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കാൻ ഉത്തരവിടുകയും ചെയ്‌തു.

Related Posts