കന്നഡ എഴുത്തുകാരി ആശാ രഘുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
കന്നഡ എഴുത്തുകാരിയും പ്രസാധകയുമായ ആശാ രഘുവിനെ(46) ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. വീട്ടിലെ മുറിക്കകത്ത് തൂങ്ങിമരിച്ച നിലയിലായിരുന്നു. മല്ലേശ്വരത്തെ വീട്ടിൽ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. നോവലിസ്റ്റായി കന്നഡസാഹിത്യത്തിൽ അറിയപ്പെട്ട എഴുത്തുകാരിയാണ് ആശാ രഘു. 2014-ൽ കർണാടക സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിരുന്നു. കന്നഡ ടെലിവിഷൻ സീരിയലുകളിൽ സംഭാഷണരചയിതാവായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കേശവ അയ്യങ്കാരുടെയും സുലോചനയുടെയും മൂത്തമകളായി 1979-ലാണ് ആശ ജനിച്ചത്. ബെംഗളൂരു സർവകലാശാലയിൽനിന്ന് കന്നഡയിൽ ബിരുദാനന്തരബിരുദം നേടിയശേഷം കുറച്ചുകാലം അധ്യാപികയായി
എയിംസും ശബരി റെയില്‍ പദ്ധതിയും യാഥാര്‍ഥ്യമാക്കണം; കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍
മുടങ്ങിക്കിടക്കുന്ന എയിംസും ശബരി റെയില്‍ പദ്ധതിയും യാഥാര്‍ഥ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള പ്രീ ബജറ്റ് യോഗത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കുമെന്ന് ഡൽഹിയിൽ ചേർന്ന ധനമന്ത്രിമാരുടെ യോഗത്തിലാണ് ബാലഗോപാൽ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. കഴിഞ്ഞതവണ രണ്ട് സംസ്ഥാനങ്ങളെ കൂടുതലായി പരിഗണിച്ചു. റബറിന്റെ താങ്ങുവില കൂട്ടുന്ന കാര്യവും ചർച്ച ചെയ്യുമെന്നും പലപ്പോഴായി വെട്ടിക്കുറച്ച 21000 കോടി രൂപ പ്രത്യേക പാക്കേജായി അനുവദിക്കണമെന്നും
തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട: രണ്ട് സ്ഥലങ്ങളിൽ നിന്നായി 44.5 കിലോ കഞ്ചാവ് പിടികൂടി, നാലുപേർ പിടിയിൽ
തിരുവനന്തപുരത്ത് രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയിൽ 44.5 കിലോ കഞ്ചാവ്പിടികൂടി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് വിഴിഞ്ഞം വണ്ടിത്തടത്ത് നിന്ന് ഡാന്‍സാഫ് സംഘം നാലരക്കിലോ കഞ്ചാവ് പിടികൂടിയത്. വട്ടിയൂര്‍ക്കാവ് സ്വദേശി ബിജു, തക്കല സ്വദേശി മുജീബ് എന്നിവര്‍ ചേര്‍ന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെയായിരുന്നു അറസ്റ്റ്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഒപ്പമുള്ള മറ്റൊരു
കേരള സമാജം(റജി) കർണാടക റിപ്പബ്ലിക് ദിനാഘോഷവും മെഡിക്കൽ ക്യാമ്പും ജനുവരി 26ന്
കേരള സമാജം (റജി)കർണാടകയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും 2026 ജനുവരി 26ന് യെലഹങ്ക ദ്വാരക നഗറിലുള്ള ഗവൺമെന്റ് എൽ.പി. സ്കൂളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡണ്ട് എസ്.കെ.പിള്ളയും സെക്രട്ടറി ശ്രീകുമാറും അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ സിനിമാ നടി മൈദിലി റോയി നിർവഹിക്കും. സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. റിപ്പബ്ലിക് ദിനാഘോഷത്തോടൊപ്പം ആരോഗ്യ ബോധവത്കരണവും സൗജന്യ ചികിത്സാ സേവനങ്ങളും
ഒഡീഷയിലെ റൂർക്കലയിൽ വിമാനം തകർന്നു വീണു; പൈലറ്റടക്കം ആറ് പേർക്ക് പരിക്ക്
ഒഡീഷയിലെ റൂർക്കലയിൽ വിമാനം തകർന്നു വീണു. അപകടത്തിൽ പൈലറ്റടക്കം ആറ് പേർക്ക് പരിക്കേറ്റു. ഭുവനേശ്വറിൽ നിന്ന് റൂർക്കലയിലേക്ക് പറക്കുകയായിരുന്ന ഒൻപത് സീറ്റുകളുള്ള വിമാനമാണ് തകർന്നു വീണത്. ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകർന്നു വീഴുകയായിരുന്നു.
ഒരു ഭാഗത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങൾ കേരളം ചെയ്യില്ല; സിദ്ധരാമയ്യയ്ക്ക് മറുപടിയുമായി പിണറായി വിജയൻ
മലയാള ഭാഷ ബില്ലിനോടുള്ള എതിര്‍പ്പ് വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും ബില്ല് ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ഭാഷ ബില്ലിനെ എതിര്‍ത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിൽ കാസർഗോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കർണാടകത്തിന്റെ വാദം. ഇന്നലെ ട്വീറ്റിലൂടെ കേരളത്തെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രിക്ക് കത്തയക്കുകയായിരുന്നു. മലയാള ഭാഷാ ബിൽ 2025 എന്ന പേരിൽ സ്കൂൾ തലം
ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമന്‍ സെന്‍ ചുമതലയേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്താണ് ജസ്റ്റിസ് സൗമന്‍ സെന്‍ ചുമതലയേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മേയര്‍ വി.വി.രാജേഷ്, മന്ത്രി പി.രാജീവ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. സൗമന്‍ സെന്‍ 2011ൽ കല്‍ക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. 2025 സെപ്റ്റംബറില്‍ മേഘാലയ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്നു. കൊല്‍ക്കത്ത സ്വദേശിയാണ് ജസ്റ്റിസ് സൗമന്‍ സെന്‍.
മകരവിളക്ക്; സന്നിധാനത്ത് പ്രവേശനം 35,000 പേർക്ക് മാത്രം
മകരവിളക്ക് ദിനത്തിൽ ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി. പ്രവേശനം 35,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തും. സ്പോട്ട് ബുക്കിംഗ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കും. മകരവിളക്ക് ദിനത്തിലെ തിരക്ക് കുറയ്ക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ഡിജിപി പറഞ്ഞു. 13ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും പ്രവേശനം നൽകും. മകരവിളക്ക് ദിനത്തിൽ രാവിലെ 10 മണിക്കുശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11
യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് മരിച്ച നിലയില്‍
ഉപ്പുതറ മത്തായിപ്പാറ എംസി കവലയ്ക്കു സമീപം യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷിച്ച ഭര്‍ത്താവിനെ സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മത്തായിപ്പാറ എം.സി. കവലയ്ക്കു സമീപം മലേക്കാവില്‍ സുബിനെ(രതീഷ്)യാണ് ഇന്നു മരിച്ച നിലയിണ്‍ കണ്ടെത്തിയത്. ഇരുമ്പുപൈപ്പു കൊണ്ടുള്ള അടിയേറ്റാണ് രജനി കൊല്ലപ്പെട്ടതെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.സുബിൻ്റെ രജനി (38)യെ കഴിഞ്ഞ ഏഴിനു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് സുബിനെ കാണാതാകുകയായിരുന്നു.
നിവിൻ പോളിയുടെ സർവ്വം മായ 120 കോടി ക്ലബ്ബിൽ
നിവിൻ പോളിയുടെ സർവ്വം മായ 120 കോടി ക്ലബ്ബിൽ. സർവ്വം മായ റിലീസ് ചെയ്‌ത് 15 ദിവസം കൊണ്ട് ഏകദേശം 120 കോടി രൂപ നേടി. 58.55 കോടി രൂപ കേരളത്തിൽ നിന്നും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് ഏകദേശം 10 കോടി രൂപയും ലഭിച്ചു. വിദേശ വിപണികളിൽ ചിത്രം മികച്ച പ്രകടനം കാഴ്‌ചവെച്ചു. വിദേശത്തുനിന്ന് 5.78 മില്യൺ യു.എസ് ഡോളറിലധികം അതായത് 52 കോടി കലക്ഷൻ നേടി. നിവിൻ