കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം
ഇടുക്കി തൊടുപുഴ മുട്ടം റോഡിലുണ്ടായ വാഹനാപകടത്തിൽ കെഎസ്ആർടിസി ജീവനക്കാരൻ ദാരുണാന്ത്യം. ഇന്ന് പുലർച്ചെ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. മലങ്കര മ്രാല സ്വദേശി കളപ്പുരക്കൽ സജീവ് (52) ആണ് മരണപ്പെട്ടത്. അടൂർ കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരനാണ് സജീവ്. ഇന്ന് പുലർച്ചെ 3.30-ഓടെയാണ് അപകടം നടന്നത്. മുട്ടത്തിനടുത്ത് പെരുമറ്റം – തെക്കുംഭാഗം റോഡിലൂടെ സജീവ് സഞ്ചരിച്ചിരുന്ന കാർ അപ്രതീക്ഷിതമായി നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന്, റോഡരികിൽ സ്ഥാപിച്ചിരുന്ന
‘ഒതേനൻ ചാടാത്ത മതിലില്ല’ രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ.മുരളീധരൻ
പാർട്ടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചത് കൊണ്ടാണ് പുറത്താക്കിയതെന്നും അതിനു ശേഷം നടക്കുന്ന ഒരുകാര്യത്തിലും തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് ഞങ്ങൾ പ്രയോഗിച്ചിട്ടുണ്ട്. ബാക്കിയുള്ള കാര്യങ്ങളിൽ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല. ഒതേനൻ ചാടാത്ത മതിലില്ലെന്ന് വടക്കൻപാട്ടിൽ പറഞ്ഞത് പോലെ ഇനി എവിടെയൊക്കെ ചാടിയാൽ ഞങ്ങൾക്ക് എന്താ ഉത്തരവാദിത്വം. ചെയ്യേണ്ട കാര്യം ഞങ്ങൾ ചെയ്തു. കൂടെ നിർത്താൻ കൊള്ളില്ലാത്തയാളാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് പാർട്ടിയിൽ
ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം
തൊടുപുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് ആണ് തൊടുപുഴ-കോലാനി ബൈപ്പാസിലുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ കോലാനി ബൈപ്പാസിൽ തോട്ടപുറം ഫ്യൂവൽസിന് സമീപമാണ് അപകടം നടന്നത്. അഭിഷേകും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കളമശ്ശേരി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർഥിയാണ് അഭിഷേക്. അപകടത്തിൽ പരിക്കേറ്റ അഭിഷേകിന്റെ സഹപാഠിയും കൊട്ടാരക്കര സ്വദേശിയുമായ കിരൺ രാധാകൃഷ്ണന് (19) ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും
അമിത് ഷാ തിരുവനന്തപുരത്ത്; എൻ ഡി എ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും
കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ എൻഡിഎ പ്രചാരണത്തിന് തുടക്കമിടാൻ, കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി. ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹം എത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ, കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ അമിത് ഷായെ സ്വീകരിച്ചു. രാവിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്ന അമിത് ഷാ ഇവിടെ പൂജ നടത്തും. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ
സർഗധാര സാംസ്ക്കാരിക സമിതിയുടെ കഥയരങ്ങ് ജനുവരി 25ന്
സർഗധാര സാംസ്ക്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയുടെ മാനങ്ങൾ തുറക്കുന്ന കഥയരങ്ങ് – “കഥ കേൾക്കാം” പരിപാടി ജനുവരി 25ന് ഉച്ചയ്ക്ക് 3 മണിയ്ക്ക് ജാലഹള്ളിയിലുള്ള കേരള സമാജം നോർത്ത് വെസ്റ്റ് ഹാളിൽ നടക്കും. പ്രശസ്ത എഴുത്തുകാരി കെ. കവിത പരിപാടി ഉദ്‌ഘാടനം ചെയ്യും. ചെറുകഥാകൃത്തുക്കളായ ഡോ. എം.പി. രാജൻ, ബ്രിജി കെ.ടി. മുഹമ്മദ് കുനിങ്ങാട്, അനിതാ പ്രേംകുമാർ, നവീൻ.എസ് എന്നിവർ കഥകൾ അവതരിപ്പിക്കും. പ്രശസ്ത എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ ടി.എം.
പ്രസവശേഷം ഇഷ്ടഭക്ഷണം കഴിക്കാനും ടിവി കാണാനും അനുവദിച്ചില്ല; യുവതി നൽകിയ ഗാർഹിക പീഡനക്കേസ് കർണാടക ഹൈക്കോടതി തള്ളി
ബെംഗളൂരു പ്രസവശേഷം ഫ്രഞ്ച് ഫ്രൈസ് ഉൾപ്പെടെ ഭക്ഷണം കഴിക്കാനും ടിവി ചാനൽ ഇഷ്‌ടാനുസരണം മാറ്റാനും അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഭർത്താവിനെതിരെ യുവതി നൽകിയ ഗാർഹിക പീഡനക്കേസ് കർണാടക ഹൈക്കോടതി തള്ളി. വണ്ണം കൂടുമെന്നു പറഞ്ഞു ചോറും മാംസാഹാരവും കഴിക്കാൻ അനുവദിക്കുന്നില്ലെന്നും പരാതിയിലുണ്ട്. ബെംഗളൂരു സ്വദേശി അബുസറിനും (36) മാതാപിതാക്കൾക്കും എതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ ഗാർഹികപീഡനവകുപ്പ് ചുമത്തിയ പൊലീസിനെ കോടതി ചോദ്യംചെയ്തു. 2020ലെ ലാണ് സംഭവം എന്ന് യുവതി
യുഎസിൽ വെടിവയ്പ്; ആറുപേർ കൊല്ലപ്പെട്ടു
യുഎസിലെ മിസിസിപ്പി ക്ലേ കൗണ്ടിയിലുണ്ടായ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു. ഇവിടെ മൂന്ന് സ്ഥലങ്ങളിൽ വെടിവയ്പ് നടന്നതായി അധികൃതർ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു. അലബാമ അതിർത്തിക്കടുത്തുള്ള വെസ്റ്റ് പോയിന്റ് പട്ടണത്തിലാണ് വെടിവയ്പ് നടന്നത്.
ഇന്ത്യ x ന്യൂസിലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു വഡോദരയില്‍
ഇന്ത്യ x ന്യൂസിലന്‍ഡ് മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു വഡോദരയില്‍ നടക്കും. 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകളാണ്. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു കീഴടക്കിയായിരുന്നു ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയത്. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. 2024ൽ അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയ പരമ്പരയിൽ മൂന്നു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 3-0നു തൂത്തുവാരിയിരുന്നു. ഇന്ത്യയില്‍ ഒരു പരമ്പരയില്‍ മൂന്നു ടെസ്റ്റ് ന്യൂസിലന്‍ഡ് ജയിക്കുന്നതും
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് നഗരത്തിലെ കെപിഎം ഹോട്ടലിൽ നിന്ന് രാത്രി 12.30 യോടെ മാങ്കൂട്ടത്തിലിനെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുൻപ് ഇ-മെയിലായി ലഭിച്ച പരാതിയിൽ പുതുതായി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റെന്നാണ് വിവരം. റിസപ്ഷനിലെത്തിയ പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഹോട്ടൽ ജീവനക്കാരുടെ ഫോണുകൾ വാങ്ങിയ ശേഷമാണ് മുറിയിലെത്തിയത്. നേരത്തെ രജിസ്റ്റർ ചെയ്‌ത ബലാംത്സംഗ പരാതിയിലുള്ള കേസുകളിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
നമ്മ മെട്രോയുടെ പിങ്ക് പാതയിൽ തീവണ്ടിയുടെ പരീക്ഷണ ഓട്ടത്തിന് ഇന്ന് തുടക്കമാകും
നമ്മ മെട്രോയുടെ പിങ്ക് പാതയിൽ തീവണ്ടിയുടെ പരീക്ഷണഓട്ടത്തിന് ഇന്ന് തുടക്കമാകും. ഏപ്രിൽ അവസാനത്തോടെ പരീക്ഷണഓട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിൻ്റെ തുടർച്ചയായി പാതയിൽ തീവണ്ടി സർവീസിന് തുടക്കമിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് അറിയിച്ചു. പാത കമ്മിഷൻ ചെയ്യുന്നതിന് മുൻപുള്ള സുപ്രധാന പ്രവർത്തനമാണ് ഈ മെയിൻ ലൈൻ ടെസ്റ്റ് എന്ന് ബിഎംആർസിഎൽ അറിയിച്ചു. ട്രാക്ഷൻ, ബ്രേക്ക് ടൈപ്പ് ടെസ്റ്റുകൾ, വിവിധ വേഗതയിലുളള ഓസിലേഷൻ ട്രയലുകൾ, സിഗ്നലകളുമായുള്ള ഇൻ്റഗ്രേഷൻ ടെസ്റ്റുകൾ,