ബെംഗളൂരു പ്രസവശേഷം ഫ്രഞ്ച് ഫ്രൈസ് ഉൾപ്പെടെ ഭക്ഷണം കഴിക്കാനും ടിവി ചാനൽ ഇഷ്‌ടാനുസരണം മാറ്റാനും അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഭർത്താവിനെതിരെ യുവതി നൽകിയ ഗാർഹിക പീഡനക്കേസ് കർണാടക ഹൈക്കോടതി തള്ളി. വണ്ണം കൂടുമെന്നു പറഞ്ഞു ചോറും മാംസാഹാരവും കഴിക്കാൻ അനുവദിക്കുന്നില്ലെന്നും പരാതിയിലുണ്ട്. ബെംഗളൂരു സ്വദേശി അബുസറിനും (36) മാതാപിതാക്കൾക്കും എതിരായ പരാതിയിൽ പ്രാഥമിക അന്വേഷണം പോലും നടത്താതെ ഗാർഹികപീഡനവകുപ്പ് ചുമത്തിയ പൊലീസിനെ കോടതി ചോദ്യംചെയ്തു.
2020ലെ ലാണ് സംഭവം എന്ന് യുവതി പറയുന്നെങ്കിലും കഴിഞ്ഞവർഷമാണു യുവതി പരാതി നൽകിയത്. കേസിൽ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നതിനാൽ അബുസറിനു ജോലിക്കായി യുഎസിലേക്കു മടങ്ങിപ്പോകാൻ കഴിഞ്ഞില്ല. 2024 ഓഗസ്‌റ്റിൽ കോടതി ഇടപെട്ടാണ് ഒടുവിൽ യാത്രാനുമതി ലഭിച്ചത്.