ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് മൂ​​ന്നു മ​​ത്സ​​ര ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ മത്സരം ഇ​​ന്നു വ​​ഡോ​​ദ​​ര​​യി​​ല്‍ നടക്കും. 2025 ഐ​​സി​​സി ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി ഫൈ​​ന​​ലി​​ല്‍ ഏ​​റ്റു​​മു​​ട്ടി​​യ ടീ​​മു​​ക​​ളാ​​ണ്. ന്യൂ​​സി​​ല​​ന്‍​ഡി​​നെ നാ​​ല് വി​​ക്ക​​റ്റി​​നു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30നാ​​ണ് മ​​ത്സ​​രം.

2024ൽ അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയ പരമ്പരയിൽ മൂ​​ന്നു മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര 3-0നു ​​തൂ​​ത്തു​​വാ​​രി​​​​യി​​രു​​ന്നു. ഇ​​ന്ത്യ​​യി​​ല്‍ ഒ​​രു പ​​ര​​മ്പ​​ര​​യി​​ല്‍ മൂ​​ന്നു ടെ​​സ്റ്റ് ന്യൂ​​സി​​ല​​ന്‍​ഡ് ജ​​യി​​ക്കു​​ന്ന​​തും 2012നു​​ശേ​​ഷം ഇ​​ന്ത്യ സ്വ​​ദേ​​ശ​​ത്ത് ടെ​​സ്റ്റ് പ​​ര​​മ്പ​​ര കൈ​​വി​​ട്ട​​തു​​മെ​​ല്ലാം ആ​​ദ്യ​​മാ​​യിട്ടായിരുന്നു. ഇ​​ന്ത്യ​​ന്‍ മ​​ണ്ണി​​ല്‍ ഇ​​തു​​വ​​രെ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യോ ഏ​​ക​​ദി​​ന ടൂ​​ര്‍​ണ​​മെ​​ന്‍റോ ജ​​യി​​ക്കാ​​ന്‍ ന്യൂ​​സി​​ല​​ന്‍​ഡി​​നു സാ​​ധി​​ച്ചി​​ട്ടി​​ല്ല.

Related Posts