കേരള സമാജം (റജി)കർണാടകയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും 2026 ജനുവരി 26ന് യെലഹങ്ക ദ്വാരക നഗറിലുള്ള ഗവൺമെന്റ് എൽ.പി. സ്കൂളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡണ്ട് എസ്.കെ.പിള്ളയും സെക്രട്ടറി ശ്രീകുമാറും അറിയിച്ചു.

പരിപാടിയുടെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ സിനിമാ നടി മൈദിലി റോയി നിർവഹിക്കും. സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. റിപ്പബ്ലിക് ദിനാഘോഷത്തോടൊപ്പം ആരോഗ്യ ബോധവത്കരണവും സൗജന്യ ചികിത്സാ സേവനങ്ങളും മെഡിക്കൽ ക്യാമ്പിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Posts