ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ സൊഹ്‌റാൻ മംദാനിക്ക് ജയം, ട്രംപിന് തിരിച്ചടി
34 കാരനായ സൊഹ്‌റാൻ മംദാനി ന്യൂയോർക്ക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും പരാജയപ്പെടുത്തിയാണ് മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. പുരോഗമന ചിന്താഗതിയുള്ള പ്രചാരണമാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചതെന്ന് വിശകലനങ്ങൾ സൂചിപ്പിക്കുന്നു. ഉഗാണ്ടയിലെ ക്യാമ്പാലയിലാണ് മംദാനിയുടെ ജനനം. ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് മീര നായരുടേയും ഉഗാണ്ടൻ അക്കാദമീഷ്യൻ മഹമൂദ് മംദാനിയുടേയും മകനാണ് സൊഹ്റാൻ മംദാനി. ഏഴാം വയസ്സിൽ കുടുംബസമേതം ന്യൂയോർക്കിലേക്ക് കുടിയേറിയ അദ്ദേഹം,
കേരള സമാജം നെലമംഗല യൂണിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്‌തു
കേരള സമാജം നെലമംഗല എല്ലാ വർഷവും നടത്തിവരാറുള്ള നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും യൂണിഫോമും വിതരണം ചെയ്‌തു. നെലമംഗല അംബേദ്‌കർ നഗരി ഗവൺമെന്റ് വിദ്യാലയത്തിലെ 80 ഓളം കുട്ടികൾക്ക് പഠനോപകരണങ്ങളും ദാനോജി പാളയത്തിലുള്ള ഗവൺമെന്റ് സ്‌കൂളിലെ 40 ഓളം കുട്ടികൾക്ക് യൂണിഫോമും ആണ് വിതരണം ചെയ്‌തത്. ജോസ് ഗിരി എഡ്യൂക്കേഷണൽ ട്രസ്റ്റാണ് കുട്ടികൾക്കുള്ള യൂണിഫോം സ്പോൺസർ ചെയ്തത്. ട്രസ്റ്റിൻ്റെ ചെയർമാനും സമാജത്തിൻ്റെ എക്സിക്യൂട്ടീവ് മെമ്പറുമായ ജിതിൻ.കെ.ജോസ് ചടങ്ങിന് നേതൃത്വം നൽകി. സമാജം
വാല്മീകി ജയന്തി പുരസ്കാരം എഴുത്തുകാരി കെ. കവിതയ്ക്ക്
സംസ്കാർ ഭാരതി കെ.ആർ. പുരം യൂണിറ്റിൻ്റെ വാല്മീകി ജയന്തി പുരസ്കാരം എഴുത്തുകാരി കെ. കവിതയ്ക്ക്. തൃശ്ശൂർ സ്വദേശിനിയായ ഇവർ 33 വർഷമായി ബെംഗളൂരു ഷെട്ടിഹള്ളിയിലാണ് താമസിക്കുന്നത്. 12 നോവലുകളും നാല് കഥാസമാഹാരങ്ങളും ഉൾപ്പെടെ 17 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കയിൽ കാർഗോ വിമാനം തകർന്നു; അപകടം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ
അമേരിക്കയിലെ കെൻ്റക്കിയിൽ ടേക്ക് ഓഫിന് പിന്നാലെ കാർഗോ വിമാനം തകർന്നു വീണു. ലൂയിസ് വില്ലെ മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്നതിനിടെയായിരുന്നു അപകടം. വിമാനത്തിൽ മൂന്ന് ജീവനക്കാരാണുണ്ടായിരുന്നത്. ഹോണോലുലുവിലേക്ക് പുറപ്പെടാനിരുന്ന വിമാനം വ്യവസായ മേഖലയിലാണ് തകർന്ന് വീണത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. യുപിഎസിൻ്റെ 1991 ൽ പുറത്തിറക്കിയ മക്ഡൊണൽ എംഡി-11 വിമാനമാണ് തകർന്നു വീണത്. സംഭവത്തെ തുടർന്ന് എയർപോർട്ട് അടച്ചു. വ്യവസായ
ശ്രീനാരായണ സമിതിയിൽ തുലാമാസ ചതയാഘോഷം സംഘടിപ്പിച്ചു
ശ്രീനാരായണ സമിതിയിൽ തുലാമാസ ചതയാഘോഷം നടന്നു. ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയ പൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30 ന് ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവ കൃതികളുടെ പാരായണവും ഭക്തി ഗാനസുധയും ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരി വിപിന്‍ ശാന്തി, പൂജാരി ആധിഷ് ശാന്തി എന്നിവര്‍ കാർമ്മികത്വം വഹിച്ചു. ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ.രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ, ജോയിന്റ് ട്രഷറർ അനൂപ് ഏ.ബി, അമ്പലം
ബിഹാറിൽ 121 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ
ബിഹാറിൽ 121 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിന്ഹ എന്നിവരടക്കമുള്ള നേതാക്കൾ ജനവിധി തേടുകയാണ്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂ. നേതാക്കൾ വീടുകളിലെത്തി വോട്ടർമാരുമായി നേരിട്ടുള്ള സമ്പർക്കത്തിനും ജനകീയ പ്രഖ്യാപനങ്ങൾക്കും മുൻതൂക്കം നൽകി പ്രചാരണം മുന്നോട്ട് കൊണ്ടുപോകുകയാണ്. ബിജെപിയുടെയും കോൺഗ്രസിൻ്റെയും താരപ്രചാരകർ സംസ്ഥാനത്ത് ഇന്നും സജീവമാണ്. തേജ് പ്രതാപ് യാദവ്, മിതാലി താക്കൂർ
ശബരിമല സ്വർണക്കൊള്ള; മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പ്രതിപ്പട്ടികയില്‍
ശബരിമല സ്വർണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പ്രതിപ്പട്ടികയില്‍. പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് മുൻ ദേവസ്വം കമ്മീഷണറുടെ പങ്ക് വ്യക്തമാക്കുന്നത്. കട്ടിള പാളി കേസിൽ മൂന്നാം പ്രതി സ്ഥാനതുള്ളത് എന്‍ വാസുവിന്‍റെ പേരാണ്. 2019 മാർച്ചിൽ മുൻ ദേവസ്വം കമ്മീഷണറുടെ ശുപാർശയിൽ സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് എസ്ഐടി വ്യക്തമാക്കുന്നത്. ഈ കാലയളവിൽ എൻ വാസുവാണ് കമ്മീഷണർ. കേസിൽ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം നാളെ ഹൈക്കോടതിയിൽ
ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ വയലാർ അനുസ്‌മരണം നവംബർ 9ന്
കലാകൈരളിക്ക് മഹത്തായ സംഭാവന നൽകിയ വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്’ എന്ന പേരിൽ വയലാർ അനുസ്‌മരണം സംഘടിപ്പിക്കുന്നു. എഴുത്തുകാരൻ കെ ആർ കിഷോർ, സിനിമാ നിർമ്മാതാവും നടനുമായ ശശീന്ദ്ര വർമ്മ എന്നിവർ മുഖ്യാഥിതി ആയിരിക്കും. നവംബർ 9 ഞായറാഴ്‌ച വൈകുന്നേരം 3 മണിക്ക് ഷെട്ടിഹള്ളി ആൽമരത്തിൻ്റെ അടുത്തുള്ള ലാസ്യ ഡാൻസ് ക്ലാസ്സ് കെട്ടിടത്തിൽ നടക്കുന്ന പരിപാടിയിൽ വയലാറിൻ്റെ ഗാനങ്ങൾ
മൈസൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ രണ്ട് മേൽപ്പാലങ്ങൾകൂടി നിർമ്മിക്കും
മൈസൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമേകാൻ രണ്ട് മേൽപ്പാലങ്ങൾകൂടി നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ്. ഇത് യാഥാർഥ്യമായാൽ, നഗരത്തിലെ മേൽപ്പാലങ്ങളുടെ എണ്ണം മൂന്നാകും. നഗരത്തിലെ പ്രധാനറോഡുകളായ വിനോബ റോഡ് (ഹുൻസൂർ റോഡ്), ജെഎൽബി റോഡ് എന്നിവിടങ്ങളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് തീരുമാനിക്കുന്നത്. പ്രവൃത്തി പൂർത്തിയാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ചെലവും സമയപരിധിയും ഉൾപ്പെടുത്തി വിശദമായ പദ്ധതിറിപ്പോർട്ടും തയ്യാറാക്കിവരുകയാണ്. ജെഎൽബി റോഡിൽ സിറ്റി റെയിൽവേ സ്റ്റേഷന് അടുത്തുള്ള ബാബു ജഗ്ജീവൻ റാം സർക്കിളിൽനിന്ന് രാമസ്വാമി സർക്കിൾ,
നോർക്ക ഐ.ഡി കാർഡ് – നോർക്ക കെയർ ഇന്‍ഷുറന്‍സ് കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി
ബാംഗ്ലൂർ ധർമ്മാരാം സെൻറ് തോമസ് പള്ളിയിലെ സെൻറ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ.ഡി കാർഡ് – നോർക്ക കെയർ ഇന്‍ഷുറന്‍സ് കാർഡുകൾക്കുള്ള 200ഓളം അപേക്ഷകൾ സെൻറ് ക്രിസ്റ്റഫർ ഭാരവാഹികളായ പ്രസിഡണ്ട് മാർട്ടിൻ പി സി, സെക്രട്ടറി ഡിക്‌സൺ എ ജെ, ജോയൻറ് സെക്രട്ടറി ലോറൻസ് വി കെ എന്നിവർ ബംഗളൂരു നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി. നോർക്ക കെയർ പദ്ധതിൽ അംഗത്വം എടുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് നോർക്ക