ശ്രീനാരായണ സമിതിയിൽ തുലാമാസ ചതയാഘോഷം നടന്നു. ശ്രീനാരായണ സമിതി അൾസൂർ ഗുരുമന്ദിരത്തിൽ നടന്ന ചതയ പൂജ നിരവധി ഭക്തരുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ 10.30 ന് ചടങ്ങുകൾ ആരംഭിച്ചു. ഗുരുദേവ കൃതികളുടെ പാരായണവും ഭക്തി ഗാനസുധയും ചതയദിനത്തെ ഭക്തിസാന്ദ്രമാക്കി. സമിതി പൂജാരി വിപിന്‍ ശാന്തി, പൂജാരി ആധിഷ് ശാന്തി എന്നിവര്‍ കാർമ്മികത്വം വഹിച്ചു.

ശ്രീനാരായണ സമിതി പ്രസിഡണ്ട് എൻ.രാജമോഹനൻ, ജനറൽ സെക്രട്ടറി എം.കെ.രാജേന്ദ്രൻ, ജോയിന്റ് ട്രഷറർ അനൂപ് ഏ.ബി, അമ്പലം കമ്മിറ്റി ചെയർമാൻ ടി.വി.ചന്ദ്രൻ, വനിതാ വിഭാഗം ചെയർപേഴ്സണ്‍ വത്സല മോഹനന്‍, വനിതാ വിഭാഗം വൈസ്ചെയർപേഴ്സണ്‍ ദീപ അനിൽ, മുൻ പ്രസിഡണ്ട് ഗോപാലകൃഷ്ണൻ, വൈസ് പ്രസിഡണ്ടുമാരായ, കെ.പീതാംബരന്‍, എ ആർ സുനിൽകുമാർ, ഷാജ് എ ബി, ജോയിന്റ് സെക്രട്ടറിമാരായ പ്രമോദ് ജെ, സനൽ മോഹൻ, മെമ്പർ ഇൻ ചാർജ്ജുമാരായ അനിൽ എസ് പണിക്കർ, സുഗതൻ, ശ്രീജസുഗതൻ, അനിതരാജേന്ദ്രൻ, ഗിരിജസുഗതൻ, യശോദവിജയൻ, ലീല പീതാംബരൻ, അഡ്വ. ഇ കെ തങ്കപ്പൻ, സോയകുട്ടപ്പൻ, അജയ് വിജയൻ, മറ്റ് സമിതി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

ഭക്തിനിർഭരമായ ചടങ്ങിൽ മറ്റു സമിതി ഭാരവാഹികൾ, മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉമേഷ് ശർമ, യശോദാ വിജയന്‍, പൂജാരി മനോജ് കെ.വിശ്വനാഥന്‍, ഷൈൻ ഗോപാലനും കുടുംബവും ചേർന്നാണ് ചതയപൂജയും, അന്നദാനവും വഴിപാടായി നടത്തിയത്. ഉച്ചയ്ക്ക് 1 മണിക്ക് കർപ്പൂര ആരതിയെ തുടർന്നുള്ള അന്നദാനത്തോടെ ചടങ്ങുകള്‍ സമംഗളം പര്യവസാനിച്ചു.

Related Posts