കൃതികളിൽ എഴുത്തുകാർ സ്വീകരിച്ചിട്ടുള്ള മൗലികത, ഉള്ളടക്കത്തിൻ്റെ പ്രസക്തി എന്നിങ്ങനെയുള്ള അംശങ്ങൾ സമഗ്രമായി വിലയിരുത്തുന്ന നിരൂപകനും വാഗ്മിയുമായിരുന്ന പ്രൊഫസർ എം.കെ.സാനു മാഷിനെ അനുസ്മരിക്കുന്ന പരിപാടി ദൂരവാണി നഗർ കേരള സമാജം സംഘടിപ്പിക്കുന്നു. ഒക്ടോബർ 26ന് ഞായറാഴ്ച രാവിലെ 10.30 ന് വിജനപുരയിലുള്ള ജൂബിലി സ്കൂളിൽ (കെ ആർ പുര റെയിൽവേ സ്റ്റേഷന് പിൻവശം) വച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തിൽ പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും വാഗ്മിയുമായ ഡോ.കെ.വി.സജീവൻ അനുസ്മരണത്തോടൊപ്പം “സാഹിത്യ വിമർശനത്തിൻ്റെ ഭാവി” എന്ന വിഷയവും അവതരിപ്പിക്കും.

തുടർന്ന് നടക്കുന്ന സംവാദത്തിൽ സുധാകരൻ രാമന്തളി, ബി.എസ്.ഉണ്ണികൃഷ്ണൻ, ടി.പി.വിനോദ്, എസ്.നവീൻ, കെ.ടി.ബ്രിജി, രമ പ്രസന്ന പിഷാരടി, ബിന്ദു സജിവ്, അർച്ചന സുനിൽ തുടങ്ങിയ ബാംഗ്ലൂരിലെ എഴുത്തുകാരും കൂടാതെ സാംസ്കാരിക സംഘടന പ്രതിനിധികളും ആസ്വാദകരും പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി കവിത ചൊല്ലാനുള്ള അവസരവും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 9008273313 വിളിക്കുക.

Related Posts