സമന്വയ അൾസൂർ ഭാഗ് കല്യാൺ നഗറിലുള്ള തത്വമസി ഓഫീസിൽ വച്ച് വനിതാദിനം ആഘോഷിച്ചു. മഹിളാ മോർച്ച ചെയർപേഴ്സൺ നീതു എം എൻ റെഡ്‌ഡി, സൗമ്യ യെല്ലപ്പ റെഡ്‌ഡി, ചാർട്ടേഡ് അക്കൗണ്ടന്റ് ഭവാനി എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു.

അൾസൂർ ഭാഗ് ഓഫീസ് സെക്രട്ടറി അജിത സുധാകരൻ, ബാലഗോകുലം കോർഡിനേറ്റർ ഗിരിജ എസ്, എന്നിവർ നേതൃത്വം നൽകി. എം എസ് നഗർ സ്ഥാനീയ സമിതി സെക്രട്ടറി ശ്രീദേവി സുരേഷ്, ബാലഗോകുലം ടീച്ചർ കിഷോരി, അജിത പ്രകാശ്, യശോദ വിജയൻ, ചന്ദ്രിക, റാണി വിനു, കുമാരി ലേഖ, ഷാര, ഉഷ ദേവിദാസ്, ഷെറീന, ശ്രീലേഖ, ഗിരിജ, ജലജ, പ്രസന്ന കുമാരി, വീണ, ബ്യൂണ, ഗീത ബാബു, ബിന്ധ്യ പ്രമോദ്, റെജീഷ്, ക്റുതിഷ്ണ, തുടങ്ങി മറ്റ് സഹപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

നീത എം എൻ റെഡി, ബാംഗ്ലൂർ സെൻട്രൽ ഡിസ്ട്രിക്ട് മഹിള മോർച്ച പ്രസിഡണ്ട്, പരിസ്ഥിതി സംരക്ഷിക്കുക, മലിനീകരണം ഒഴിവാക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, ഗോ സംരക്ഷണം, കുട്ടികളെ കൂടുതൽ ആത്മീയതയിലേക്ക് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകി. സമന്വയ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോ.നാരായണ പ്രസാദ്, ഭാഗ് പ്രസിഡണ്ട് രാമദാസൻ ഉണ്ണി, വൈസ് പ്രസിഡണ്ട്, കെ എസ് പ്രകാശ്, കല്യാൺ നഗർ സ്ഥാനീയ സമിതി പ്രസിഡണ്ട് ടി.എസ് സുധാകരൻ, ഒ എം ബി ആർ സ്ഥാനീയ സമിതി സെക്രട്ടറി പ്രകാശ് കൂർമ്മ, പ്രമോദ്, അനിൽ പണിക്കർ, വിനു ജി, അസിസ്റ്റന്റ് സെക്രട്ടറി & കലാസാംസ്കാരിക സംഘാടകൻ ബാംഗ്ലൂർ കേരള സമാജം എന്നിവരുടെ സാന്നിധ്യം കൂടുതൽ ശക്തി പകർന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.

Related Posts