സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റും ​പ്ര​മു​ഖ ച​രി​ത്ര​കാ​ര​നുമാ​യി​രു​ന്ന ഡോ. ​കെ.​എ​ൻ. പ​ണി​ക്ക​ർ (90) അ​ന്ത​രി​ച്ചു. വാ​ർ​ദ്ധക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യി​​ലിരിക്കെ ആ​യി​രു​ന്നു അ​ന്ത്യം. ചരിത്ര വിഭാഗം മേധാവിയായും ജെ​എ​ൻ​യു പ്രൊ​ഫ​സ​റാ​യും അദ്ദേഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​നാ​യും ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഹി​സ്റ്റി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എ​ച്ച്ആ​ർ), കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ധു​നി​ക ഇ​ന്ത്യ​ൻ ച​രി​ത്ര​ത്തെ​യും കേ​ര​ള ച​രി​ത്ര​ത്തെ​യും ജ​ന​കീ​യ പ​ക്ഷ​ത്തു​നി​ന്ന് വി​ശ​ക​ല​നം ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു.

Related Posts