കലാകൈരളിക്ക് മഹത്തായ സംഭാവന നൽകിയ വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ്‌ ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്’ എന്ന പേരിൽ വയലാർ അനുസ്‌മരണം സംഘടിപ്പിക്കുന്നു. എഴുത്തുകാരൻ കെ ആർ കിഷോർ, സിനിമാ നിർമ്മാതാവും നടനുമായ ശശീന്ദ്ര വർമ്മ എന്നിവർ മുഖ്യാഥിതി ആയിരിക്കും.

നവംബർ 9 ഞായറാഴ്‌ച വൈകുന്നേരം 3 മണിക്ക് ഷെട്ടിഹള്ളി ആൽമരത്തിൻ്റെ അടുത്തുള്ള ലാസ്യ ഡാൻസ് ക്ലാസ്സ്‌ കെട്ടിടത്തിൽ നടക്കുന്ന പരിപാടിയിൽ വയലാറിൻ്റെ ഗാനങ്ങൾ ആലപിക്കാനുള്ള അവസരം ഉണ്ടാകും. പിന്നണി ഗായിക ശ്രീലക്ഷ്മി ജയചന്ദ്രൻ, സംഗീത സംവിധായകൻ അനിൽ കരുവാറ്റ, പ്രണവ് ജയചന്ദ്രൻ എന്നിവർ ‘ഇന്ദ്ര ധനുസ്സ്’ എന്ന ഗാനാലാപന പരിപാടിക്ക് നേതൃത്വം നൽകും.. ‘ഇന്ദ്ര ധനുസ്സ്’ എന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പാടാൻ ഉദ്ദേശിക്കുന്ന വയലാറിൻ്റെ ഗാനങ്ങൾ താഴെ കൊടുത്തിരിക്കുന്ന വാട്‍സ്ആപ്പ് നമ്പറിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 87149 66136 വിളിക്കുക.

Related Posts