ഗുണ്ടാനേതാവിൻ്റെ പിറന്നാൾ ആഘോഷം ജയിലിൽ; കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു
Karnataka
0 min read
7.7k

ഗുണ്ടാനേതാവിൻ്റെ പിറന്നാൾ ആഘോഷം ജയിലിൽ; കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

ഒക്ടോബർ 7, 2025
0

ഗുണ്ടാനേതാവിൻ്റെ പിറന്നാൾ ജയിലിൽ ആഘോഷിച്ചതിനെക്കുറിച്ച് കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ഗുബ്ബാച്ചി സീന എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ട ശ്രീനിവാസയുടെ പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ജയിൽ എഡിജിപി ബി. ദയാനനന്ദ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.കൊലപാതകക്കേസിൽ ആണ് ഇയാൾ ജയിലിൽ ആയത്. ശ്രീനിവാസ സഹതടവുകാർക്ക് ഒപ്പംനിന്ന് കത്തി ഉപയോഗിച്ച് പിറന്നാൾ കെയ്ക്ക് മുറിച്ച് ആഘോഷിക്കുന്ന ദൃശ്യമാണ് പ്രചരിച്ചത്.

Continue Reading
പിണറായി വിജയന്‍  17 മുതൽ 19 വരെ സൗദി അറേബ്യയിൽ
Kerala
1 min read
7.0k

പിണറായി വിജയന്‍ 17 മുതൽ 19 വരെ സൗദി അറേബ്യയിൽ

ഒക്ടോബർ 7, 2025
0

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 17 മുതൽ 19 വരെ സൗദി അറേബ്യയിൽ പര്യടനം നടത്തും. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷൻ്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമ്മാം, ജിദ്ദ മേഖലകളിൽ നടക്കുന്ന ‘മലയാളോത്സവം’ പൊതുപരിപാടിയിൽ മുഖ്യമന്ത്രി സംബന്ധിക്കും. 17 ന് ദമ്മാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമാണ് പരിപാടികൾ. സാംസ്‌കാരിക വകുപ്പു മന്ത്രി സജി

Continue Reading
ഗാസയിൽ സമാധാനം ലക്ഷ്യം: ഇസ്രയേലും ഹമാസും തമ്മിൽ ചർച്ചകൾക്ക് തുടക്കം
World
1 min read
7.2k

ഗാസയിൽ സമാധാനം ലക്ഷ്യം: ഇസ്രയേലും ഹമാസും തമ്മിൽ ചർച്ചകൾക്ക് തുടക്കം

ഒക്ടോബർ 7, 2025
0

അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതിയിൽ അന്തിമ ധാരണയിലെത്താൻ ലക്ഷ്യമിട്ട് ഹമാസും ഇസ്രയേലും ചർച്ച തുടങ്ങി. ഈജിപ്ഷ്യൻ നഗരമായ ഷാം എൽ-ഷൈഖിലാണ് ഇരുവിഭാഗവും അനൗദ്യോഗിക ചർച്ച തുടങ്ങിയത്. ഹമാസ് പ്രതിനിധികളുമായി ഇസ്രായേൽ മധ്യസ്ഥ ചർച്ചകളാണ് നടക്കുന്നത്. ഇരുവിഭാഗത്ത് നിന്നുമുള്ള പ്രതിനിധികളുമായി ഈജിപ്ഷ്യൻ, ഖത്തർ ഉദ്യോഗസ്ഥർ വെവ്വേറെ യോഗങ്ങൾ നടത്തുന്നുവെന്നാണ് വിവരം. പലസ്തീൻ തടവുകാരെ മോചിപ്പിച്ച് എല്ലാ ഇസ്രായേലി ബന്ദികളെയും മോചിപ്പിക്കുന്നതിനുള്ള ശ്രമമാണ് ചർച്ചയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. സമാധാന പദ്ധതിയോട് ഹമാസ്

Continue Reading
ശ്രീ ശബരി സ്കൂൾ, നവരാത്രി മഹോത്സവും സംയോഗ കലാ സംസ്കൃതിയുടെ ഒന്നാം വാർഷികവും ആഘോഷിച്ചു
Association News
1 min read
7.5k

ശ്രീ ശബരി സ്കൂൾ, നവരാത്രി മഹോത്സവും സംയോഗ കലാ സംസ്കൃതിയുടെ ഒന്നാം വാർഷികവും ആഘോഷിച്ചു

ഒക്ടോബർ 6, 2025
0

ശ്രീ ശബരി സ്കൂൾ നവരാത്രി മഹോത്സവും ശ്രീ ശബരി കലാമന്ദിരം ആർട്സ് സ്കൂൾ ആരംഭിച്ച ‘സംയോഗ കലാ സംസ്കൃതി’ എന്ന സംരംഭത്തിൻ്റെ ഒന്നാം വാർഷികവും വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ശ്രീ ശബരി ട്രസ്റ്റ് ചെയർമാൻ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരി, ഡയറക്ടർ & പ്രിൻസിപ്പൽ എസ്.ദേവകി അന്തർജനം, ഇന്ത്യൻ ക്ലാസിക്കൽ സംഗീതജ്ഞൻ വിജയകുമാർ, സംഗീതജ്ഞനും സംഗീത സംവിധായകനുമായ കരുവാറ്റ അനിൽകുമാർ, സംഗീതജ്ഞൻ രത്നശ്രീ മണികണ്ഠൻ ടി, വി കെ വിജയൻ, ഭരതനാട്യം

Continue Reading
ബുധനാഴ്‌ച മുതല്‍ കേരളത്തിൽ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala
0 min read
8.0k

ബുധനാഴ്‌ച മുതല്‍ കേരളത്തിൽ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒക്ടോബർ 6, 2025
0

കേരളത്തിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ബുധനാഴ്‌ച മുതല്‍ സംസ്ഥാനത്തു മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കുന്നത്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒക്ടോബര്‍ 8 മുതല്‍ 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്‌ച

Continue Reading
ബിഹാർ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി
India
1 min read
8.3k

ബിഹാർ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി

ഒക്ടോബർ 6, 2025
0

വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ഡൽഹിയിലും പഞ്ചാബിലും നടപ്പിലാക്കിയ ഭരണമാതൃക ബിഹാറിലും ആവർത്തിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആം ആദ്‌മി ബീഹാർ സംസ്ഥാന ചുമതലയുള്ള അജേഷ് യാദവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബിഹാറിൽ ഒറ്റക്ക് മത്സരിക്കുമെന്നും നിലവിലുള്ള രാഷ്ട്രീയ ഗ്രൂപ്പുകളുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത പൂർണമായി തള്ളിക്കളയുന്നതായും പാർട്ടിയുടെ പാർട്ടിയുടെ സംസ്ഥാന സഹ-ചുമതലയുള്ള അഭിനവ് റായ് പറഞ്ഞു. 11 പേരടങ്ങുന്ന ആദ്യ സ്ഥാനാർഥി പട്ടിക

Continue Reading
ഭീകരസംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെ കാനഡയില്‍ ബിഷ്ണോയി സംഘത്തിൻ്റെ ആക്രമണം
World
0 min read
8.3k

ഭീകരസംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെ കാനഡയില്‍ ബിഷ്ണോയി സംഘത്തിൻ്റെ ആക്രമണം

ഒക്ടോബർ 6, 2025
0

കാനഡയില്‍ സർക്കാർ ഭീകരസംഘടനയായി പ്രഖ്യാപിച്ചതിന് പിന്നാലെ ബിഷ്ണോയി സംഘത്തിൻ്റെ ആക്രമണം. സംഘാംഗമായ ഒരാള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ആക്രമണത്തിൻ്റെ കാരണം വ്യക്തമാക്കുകയും ചെയ്തു. ബിഷ്ണോയി സംഘാംഗമായ ഫത്തേ പോർച്ചുഗലാണ് വെടിവെയ്‌പ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ലോറൻസ് ബിഷ്ണോയിയുടെ പേര് ഉപയോഗിച്ച്‌ നവി തേസി എന്നയാള്‍ ആളുകളില്‍ നിന്ന് പണം തട്ടിയതാണ് ആക്രമണത്തിന് കാരണമെന്ന് ഇയാള്‍ പറയുന്നു. ഗായകരില്‍ നിന്ന് നവി തേസി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നും, അതിനാലാണ് ഇയാളുടെ

Continue Reading
കരൂർ ദുരന്തമേഖല സന്ദർശിച്ച്  കമൽഹാസൻ
India
1 min read
7.4k

കരൂർ ദുരന്തമേഖല സന്ദർശിച്ച് കമൽഹാസൻ

ഒക്ടോബർ 6, 2025
0

കരൂർ ദുരന്തമേഖല സന്ദർശിച്ച് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളെ അദ്ദേഹം സന്ദർശിച്ചു. ‘കരൂർ ദുരന്തത്തിലെ ഇരകൾക്ക് അനുശോചനം അറിയിക്കാനാണ് ഞാൻ വന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണ്, ഇപ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല. ഈ വിഷയത്തിൽ പക്ഷം പിടിക്കരുത്. പക്ഷം പിടിക്കണമെങ്കിൽ, നമുക്ക് ജനങ്ങളുടെ പക്ഷം പിടിക്കാം. സംഭവത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മാതൃകാപരമായ നേതൃത്വ ഗുണങ്ങൾ പ്രകടിപ്പിച്ചു. അതിന് നമ്മൾ അദ്ദേഹത്തോട് നന്ദി പറയണം’

Continue Reading
കേരള സമാജം ദൂരവാണിനഗർ നോർക്ക കെയർ ആരോഗ്യ -അപകട ഇൻഷുറൻസ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
Association News
1 min read
7.5k

കേരള സമാജം ദൂരവാണിനഗർ നോർക്ക കെയർ ആരോഗ്യ -അപകട ഇൻഷുറൻസ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ഒക്ടോബർ 6, 2025
0

കേരള സമാജം ദൂരവാണിനഗറിൻ്റെ ആഭിമുഖ്യത്തിൽ നോർക്ക കെയർ സമഗ്ര ആരോഗ്യ – അപകട ഇൻഷുറൻസ് ബോധവത്കരണ പരിപാടി നടത്തി. സമാജം പ്രസിഡണ്ട് മുരളീധരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി – മറുനാടൻ മലയാളികൾക്കായി കേരള സർക്കാറിൻ്റെ നോർക്ക ഏർപ്പെടുത്തിയ, നോർക്ക ഐ ഡി കാർഡ്, പെൻഷൻ സ്കീം, നോർക്ക കെയർ തുടങ്ങിയ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് വിശദ വിവരങ്ങൾ നൽകുകയും സംശയ

Continue Reading
ബിഹാറിൽ നിയമസഭാ വോട്ടെടുപ്പ് നവംബർ 6, 11 തീയതികളില്‍
India
0 min read
7.9k

ബിഹാറിൽ നിയമസഭാ വോട്ടെടുപ്പ് നവംബർ 6, 11 തീയതികളില്‍

ഒക്ടോബർ 6, 2025
0

ബിഹാറില്‍ നവംബർ 6, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നിയമസഭാ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ നവംബർ 14 നാണ്. ബിഹാറില്‍ ആകെ 7.43 കോടി വോട്ടർമാരാണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉൾപ്പെടുന്നു. വോട്ടർ പട്ടികയിൽ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ ഇനിയും കമ്മീഷനെ സമീപിക്കാം എന്ന് കമ്മീഷന്‍ വ്യക്തമാക്കി. 90,712 പോളിംഗ് സ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ എല്ലായിടത്തും വെബ് കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും. കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ്

Continue Reading