മലയാളികൾ പൈതൃകം കാത്തുസൂക്ഷിക്കുന്നവർ: കൃഷ്ണ ബൈര ഗൗഡ
Association News
1 min read
7.9k

മലയാളികൾ പൈതൃകം കാത്തുസൂക്ഷിക്കുന്നവർ: കൃഷ്ണ ബൈര ഗൗഡ

ഒക്ടോബർ 7, 2025
0

മലയാളികൾ ലോകത്ത് എവിടെ ആയാലും കേരള സംസ്കാരവും തനത് പൈതൃകവും കാത്തുസൂക്ഷിക്കുന്ന വരാണെന്നും കർണാടകത്തിൽ മറ്റു വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തരായി കന്നഡിഗരെ പോലെ ജീവിക്കുന്നവരാണെന്നും കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷം ഓണക്കാഴ്ചകൾ 2025 ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമാജം ഈസ്റ്റ് സോൺ ചെയർമാൻ വിനു ജി അധ്യക്ഷത വഹിച്ചു.  മാത്യു കുഴൽനാടൻ എം എൽ എ സോവനീർ

Continue Reading
ഒഡിഷയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു
India
0 min read
8.0k

ഒഡിഷയില്‍ ബിജെപി നേതാവ് കൊല്ലപ്പെട്ടു

ഒക്ടോബർ 7, 2025
0

ഒഡിഷയിലെ ബര്‍ഹാംപുരില്‍ അജ്ഞാതരുടെ ആക്രമണത്തിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകനും ബിജെപി നേതാവുമായ പ്രിതാബാഷ് പാണ്ഡയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ബ്രഹ്‌മനഗറിലുള്ള തൻ്റെ വീട്ടിലേയ്ക്ക് പോകുമ്പോ ആണ് ബൈക്കിൽ എത്തിയ രണ്ടുപേര്‍ പ്രിതാബാഷിനെ വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആക്രമികള്‍ക്കായി പോലീസ് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും പോലീസ് പറഞ്ഞു.

Continue Reading
മഞ്ചേശ്വരത്ത് വിഷം കഴിച്ച് ദമ്പതികൾ മരിച്ചു
Kerala
0 min read
8.2k

മഞ്ചേശ്വരത്ത് വിഷം കഴിച്ച് ദമ്പതികൾ മരിച്ചു

ഒക്ടോബർ 7, 2025
0

കാസർഗോഡ് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികൾ ആയ അജിത്ത്, ഭാര്യ ശ്വേത എന്നിവർ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആണ് ഇരുവരും വിഷം കഴിച്ചത്. അധ്യാപികയാണ് ശ്വേത. ഇവര്‍ക്ക് ഒരു മകളുണ്ട്. സഹോദരിയുടെ വീട്ടില്‍ മകളെ ഏല്‍പ്പിച്ച ശേഷം ആണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഇവരെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത് വൈകുന്നേരമാണ്.

Continue Reading
സ്വർണവില വീണ്ടും വർദ്ധിച്ചു; പവന് 89,480 രൂപ
Kerala
0 min read
7.9k

സ്വർണവില വീണ്ടും വർദ്ധിച്ചു; പവന് 89,480 രൂപ

ഒക്ടോബർ 7, 2025
0

ഇന്നും സ്വര്‍ണ്ണ വിലയില്‍ വർദ്ധനവ്. പവന് 920 രൂപ ഉയര്‍ന്ന് 89,480 രൂപയായി. ഗ്രാമിന് 115 രൂപ കൂടി 11,185 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവൻ്റെ വിലയില്‍ 11,840 രൂപയുടെ വര്‍ധനവ് ഉണ്ടായി.  റെക്കോഡ് നിരക്കിലാണ് സ്വർണ്ണത്തിൻ്റെ വ്യാപാരം പുരോഗമിക്കുന്നത്. യുഎസില്‍ അനിശ്ചിതത്വം തുടരുന്നതാണ് സ്വര്‍ണ്ണ വില ഉയരാൻ കാരണം.

Continue Reading
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം; ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നത്, ദേവസ്വം മന്ത്രി രാജിവയ്ക്കണം: വി.ഡി. സതീശൻ
Kerala
0 min read
7.8k

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം; ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നത്, ദേവസ്വം മന്ത്രി രാജിവയ്ക്കണം: വി.ഡി. സതീശൻ

ഒക്ടോബർ 7, 2025
0

ഇന്നും നിയമസഭയിൽ ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധ ബഹളം. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സ്വർണ്ണപ്പാളി വിഷയത്തിലെ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്ര‌തിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്ന് എന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. തിങ്കളാഴ്ചയാണ് രാഷ്ട്രീയക്കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞതെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. അതേസമയം, സർക്കാ൪ ചർച്ചയ്ക്ക്

Continue Reading
ബെംഗളൂർ റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ് ഫോറം രചനകൾ ക്ഷണിക്കുന്നു
Association News
1 min read
7.6k

ബെംഗളൂർ റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ് ഫോറം രചനകൾ ക്ഷണിക്കുന്നു

ഒക്ടോബർ 7, 2025
0

ബെംഗളൂർ മലയാളി റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ് ഫോറം ഡിസംബറിൽ പ്രസിദ്ധീകരിക്കുന്ന സാഹിത്യ സമാഹാരത്തിലേക്ക് കഥ, കവിത, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, നിരൂപണം, ശാസ്ത്ര സാമൂഹിക സംബന്ധിയായ കുറിപ്പുകൾ എന്നി രചനകൾ ക്ഷണിക്കുന്നു. രചനകൾ മൗലികമായിരിക്കണം. ബെംഗളൂരുവിലെ എഴുത്തുകാരുടെ രചനകൾക്കൊപ്പം കേരളത്തിലെ പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികളും സമാഹാരത്തെ സമ്പന്നമാക്കും. സർഗാത്മക രചനകൾ ഒക്ടോബർ 25നുള്ളിൽ റൈറ്റേഴ്‌സ് ഫോറം പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്ക് നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലോ, ഇ മെയിലിലോ, വാട്‍സ്

Continue Reading
ഒഡീഷയിൽ ഘോഷയാത്രയ്‌ക്കിടെയുണ്ടായ അക്രമം; നിരോധനാജ്ഞയും ഇൻ്റർനെറ്റ് നിരോധനവും നീട്ടി
India
0 min read
7.2k

ഒഡീഷയിൽ ഘോഷയാത്രയ്‌ക്കിടെയുണ്ടായ അക്രമം; നിരോധനാജ്ഞയും ഇൻ്റർനെറ്റ് നിരോധനവും നീട്ടി

ഒക്ടോബർ 7, 2025
0

ഒഡീഷയിലെ കട്ടക്കിൽ ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെയുണ്ടായ അക്രമത്തിന് പിന്നാലെ ഉണ്ടായ സംഘർഷാവസ്ഥയ്ക്ക് അയവില്ല. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൻ്റെ ഭാഗമായി നിരോധനാജ്ഞയും ഇൻ്റർനെറ്റ് നിരോധനവും നീട്ടി. സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നതിലും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും ജില്ലാ ഭരണകൂടം ആശങ്ക പ്രകടിപ്പിച്ചു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പും ഉണ്ട്. ഒക്ടോബർ 7 ന് വൈകുന്നേരം 7 മണി വരെയാണ് ഇൻ്റർനെറ്റ് വിലക്ക് നീട്ടിയത്. ഒക്ടോബർ 5

Continue Reading
ബെംഗളൂരു റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ്സ് ഫോറം സാഹിത്യ ചർച്ച സംഘടിപ്പിച്ചു
Association News
1 min read
7.1k

ബെംഗളൂരു റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ്സ് ഫോറം സാഹിത്യ ചർച്ച സംഘടിപ്പിച്ചു

ഒക്ടോബർ 7, 2025
0

ബെംഗളൂരു റൈറ്റേഴ്‌സ് & ആർട്ടിസ്റ്റ്സ് ഫോറം സാഹിത്യ ചർച്ച സംഘടിപ്പിച്ചു. കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഹാളിൽ നടന്ന പരിപാടിയിൽ കവിയും നോവലിസ്റ്റും പ്രഭാഷകനുമായ ഡോ.സോമൻ കടലൂർ “പ്രവാസവും സാഹിത്യവും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസ ജീവിതത്തിൽ മലയാളി സ്വാഭാവികമായും അനുഭവിക്കുന്ന സ്വത്വപരമായ സംഘർഷങ്ങളുടെ പരിഹാരമെന്ന നിലയിലാണ് സാഹിത്യപരമായ ആവിഷ്കാരങ്ങൾ ഉണ്ടായിത്തീരുന്നത്. സ്വന്തം ഭാഷയിൽ നിന്നും അനുഭവ പരിസരങ്ങളിൽ നിന്നും അകന്നു കഴിയുന്നവരിൽ ഉണ്ടാകുന്ന ആത്മാന്വേഷണത്തിൻ്റെ സവിശേഷമായ

Continue Reading
മെട്രോ റെയിൽ പദ്ധതി പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം കേന്ദ്രത്തിന് മുന്നിൽ വയ്ക്കും: സിദ്ധരാമയ്യ
Karnataka
1 min read
8.0k

മെട്രോ റെയിൽ പദ്ധതി പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം കേന്ദ്രത്തിന് മുന്നിൽ വയ്ക്കും: സിദ്ധരാമയ്യ

ഒക്ടോബർ 7, 2025
0

പന്ത്രണ്ടാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ബസവണ്ണയുടെ പേരിൽ ബെംഗളൂരു മെട്രോ റെയിൽ പദ്ധതി പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം കേന്ദ്രത്തിന് മുന്നിൽ വയ്ക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പരമ്പരാഗത വോട്ട് ബാങ്കായി കണക്കാക്കപ്പെടുന്ന പ്രബല ലിംഗായത്ത് സമുദായത്തെ ആകർഷിക്കാനുള്ള കോൺഗ്രസിൻ്റെ മറ്റൊരു ശ്രമമായാണ് ഇതിനെ കാണുന്നത്. ഇപ്പോൾ നടക്കുന്ന സാമൂഹിക, വിദ്യാഭ്യാസ സർവേയിലൂടെ വീരശൈവ-ലിംഗായത്ത് സമൂഹത്തെ ഭിന്നിപ്പിക്കാൻ കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ ബിജെപി

Continue Reading
നീണ്ട അവധിക്കുശേഷം ശേഷം മെട്രോയിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു
Karnataka
0 min read
8.0k

നീണ്ട അവധിക്കുശേഷം ശേഷം മെട്രോയിൽ യാത്രക്കാരുടെ തിരക്ക് വർധിച്ചു

ഒക്ടോബർ 7, 2025
0

നീണ്ട അവധിക്കുശേഷം, ഇന്നലെ മെട്രോ സ്റ്റേഷനുകളിൽ ആയിരക്കണക്കിന് യാത്രക്കാർ തിങ്ങിനിറഞ്ഞതിനാൽ മൂന്ന് ലൈനുകളിലെയും ട്രെയിനുകളിൽ തിരക്കേറി. തുമകുരു റോഡ്, മജസ്റ്റിക്, ആർവി റോഡ്, കെങ്കേരി എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. യശ്വന്ത്പൂരിൽ, യാത്രക്കാരുടെ തിരക്ക് കാരണം സുരക്ഷാ ഉദ്യോഗസ്ഥർ രാവിലെ 8:50 മുതൽ 9:03 വരെ പ്രവേശന കവാടങ്ങൾ താൽക്കാലികമായി അടച്ചു. “നീണ്ട വാരാന്ത്യത്തിനുശേഷം സ്റ്റേഷനുകളിൽ തിരക്ക് വർദ്ധിക്കുന്നത് ഒരു സാധാരണ പ്രതിഭാസമാണ്. തിങ്കളാഴ്ച, തുമകുരു റോഡിലെ നിരവധി

Continue Reading