മലയാളികൾ ലോകത്ത് എവിടെ ആയാലും കേരള സംസ്കാരവും തനത് പൈതൃകവും കാത്തുസൂക്ഷിക്കുന്ന വരാണെന്നും കർണാടകത്തിൽ മറ്റു വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തരായി കന്നഡിഗരെ പോലെ ജീവിക്കുന്നവരാണെന്നും കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ പറഞ്ഞു. കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷം ഓണക്കാഴ്ചകൾ 2025 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സമാജം ഈസ്റ്റ് സോൺ ചെയർമാൻ വിനു ജി അധ്യക്ഷത വഹിച്ചു.
മാത്യു കുഴൽനാടൻ എം എൽ എ സോവനീർ പ്രകാശനം നിർവഹിച്ചു. എൽദോസ് കുന്നപ്പള്ളിൽ എം എൽ എ വിശിഷ്ടാതിഥിയായി. മുൻ മന്ത്രി ബി എ ബസവരാജ് എം എൽ എ, പൂർണിമ ശ്രീനിവാസ് എക്സ് എം എൽ എ, കേംബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡി കെ മോഹൻ ബാബു, ആയുഷ്മാൻ ആയുർവേദ ഗ്രൂപ്പ് പ്രതിനിധി രാധാകൃഷ്ണൻ, ഇന്ദിരാഗാന്ധി കോളജ് ഓഫ് നഴ്സിംഗ് ചെയർമാൻ പ്രസാദ് പി വി, കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ, സെക്രട്ടറി ജെയ്ജോ ജോസഫ്, സോൺ കൺവീനർ കെ എൻ രാജീവൻ, ആഘോഷ കമ്മറ്റി കൺവീനർ രതീഷ് നമ്പ്യാർ, വനിതാ വിഭാഗം ചെയർപേർസൺ അനു അനിൽ തുടങ്ങിയവർ സംബന്ധിച്ചു.
കേരള സമാജം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികൾ, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. ഐഡിയ സ്റ്റാർ സിങ്ങർ അരവിന്ദും സംഘവും അവതരിപ്പിച്ച ഗാനമേള ഓണാഘോഷത്തിന് മാറ്റുകൂട്ടി.