ശ്രീറാം സമീക്ഷ അപ്പാർട്ട്മെന്റിൽ നവരാത്രി ആഘോഷിച്ചു
ശ്രീറാം സമീക്ഷ അപ്പാർട്ട്‌മെൻറ് ജാലഹള്ളി, ഭക്തിയോടും സാംസ്ക്‌കാരിക ഭംഗിയോടും കൂടി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെ നവരാത്രി ആഘോഷിച്ചു. തുടർച്ചയായി ആറാം വർഷമാണ് നവരാത്രി ആഘോഷം സംഘടിപ്പിക്കുന്നത്. പ്രതിദിന പൂജകൾ, പ്രസാദം വിതരണം, ഡിജെ/ഡാണ്ടിയ നൈറ്റ്, കന്യാഭോജ് മഹാപ്രസാദം തുടങ്ങിയവയെല്ലാം ആഘോഷങ്ങൾക്ക് നിറംപകർന്നു. ഉത്സവം ഡോൾ നാഗാരങ്ങളുടെ മുഴക്കത്തിനിടയിൽ നടന്ന വിസർജനത്തോടെ സമാപിച്ചു.
വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്കാരം പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന്
2025ലെ വൈദ്യശാസ്ത്ര നൊബേലിന് മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവർ അര്‍ഹരായി. പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് ലഭിക്കുക. നൊബേല്‍ അസംബ്ലിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ
വൈദികനെ പൊതുവഴിയിൽ അധിക്ഷേപിച്ചതിനെതിരേ പ്രതിഷേധം ശക്തം
ബൈക്കിൽ വൈദികവേഷത്തിൽ പള്ളിയിലേക്കു പോയ വൈദികനെ പൊതുവഴിയിൽ വെച്ച് ചിങ്ങവനം പോലീസ് അധിക്ഷേപിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ചിങ്ങവനം എസ്ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ 22ന് സായിപ്പുകവലയിൽ ബ്രത്ത് അനലൈസർ പരിശോധന നടക്കുന്നതിനിടെയാണ് സംഭവം. കുറിച്ചി വലിയപള്ളി വികാരി ഫാ. ഫിലിപ്പോസ് ഫിലിപ്പോസ് (റിറ്റു അച്ചൻ) പാച്ചിറയെ നടുറോഡിൽ നാട്ടുകാർ നോക്കി നിൽക്കെ പോലീസ് അപമാനിച്ചതായി പരാതി ഉയർന്നത്. വൈകുന്നേരം പള്ളിയിലേക്കു പോവുകയായിരുന്ന ഫാ. ഫിലിപ്പോസിനോടു റോഡിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സംഘത്തിലെ
തിരുവോണം ബംപർ ലോട്ടറി അടിച്ചത് ആലപ്പുഴ തുറവൂർ സ്വദേശി ശരത്തിന്
25 കോടിയുടെ ഓണം ബംപർ അടിച്ചത് ഭാഗ്യവാൻ തുറവൂർ സ്വദേശി ശരത് എസ്.നായർക്ക്. നെട്ടൂരിൽ നിന്നാണു ടിക്കറ്റ് എടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സ് ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. ഭാഗ്യശാലിയെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കഴിഞ്ഞ രണ്ട് നാളുകളായി കേരളം. നെട്ടൂര്‍ സ്വദേശിനിക്കാണ് ലോട്ടറിയടിച്ചതെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്തു വന്നിരുന്നു. ലതീഷ് വിറ്റ TH 577825 നമ്പറിനാണ് ഇത്തവണ 25 കോടിയുടെ ഓണം ബമ്പര്‍ അടിച്ചത്. വൈറ്റില ഭഗവതി
അമീബിക് മസ്‌തിഷ്‌ക ജ്വരം; മലപ്പുറം സ്വദേശിയായ 6 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 6 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. കെട്ടിക്കിടക്കുന്നതോ മലിനമായതോ ആയ വെള്ളത്തിൽ അമീബകൾ കാണപ്പെടുന്നു. ഈ വെള്ളം മുക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്. മൂക്കിലൂടെ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുകയും അവിടെ വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
നമ്മ മെട്രോയിൽ ലഗ്ഗേജ് റാക്ക്
മലയാളികളടക്കമുള്ള വിമാനയാത്രക്കാർ ഏറെ ആശ്രയിക്കാൻ പോകുന്ന ബ്ലൂ ലൈനിലെ യാത്രക്കാർക്കായി ലഗേജ് റാക്കുകൾ സ്ഥാപിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് തീരുമാനിച്ചു. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് വരെ കെആർ പുര വഴി ബന്ധിപ്പിക്കുന്ന പോകുന്ന പാതയാണ് നമ്മ മെട്രോയിൽ വരാനിരിക്കുന്ന ബ്ലൂ ലൈൻ. ബ്ലൂ ലൈൻ പാതയിലെ ഓരോ കോച്ചിലും രണ്ട് സീറ്റുകൾ ഒഴിവാക്കി പകരം റാക്കുകൾ സ്ഥാപിക്കാനാണ് ബിഎംആർസിഎൽ തീരുമാനിച്ചിരിക്കുന്നത്. വിമാനയാത്രക്കാർക്ക്
‘മലയാളം വാനോളം ലാൽസലാം’ പരിപാടി; ചെലവ് 2.84 കോടി
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിക്കാൻ സർക്കാർ സംഘടിപ്പിച്ച ‘മലയാളം വാനോളം ലാൽസലാം’ എന്ന പരിപാടിക്ക് ചെലവ് 2.84 കോടി. ഈ തുക സാംസ്‌കാരിക വകുപ്പാണ് അനുവദിച്ചത്. വജ്രജൂബിലി ഫെലോഷിപ്പ് ഹെഡിൽ നിന്നാണ് 1 കോടി മാറ്റി നൽകിയിരിക്കുന്നത്. കൂടാതെ കെഎസ്എഫ്ഡിസിയും ചലച്ചിത്ര അക്കാദമിയും 50 ലക്ഷം വീതം നൽകി. അതിരിക്തമായി 84 ലക്ഷം പ്രത്യേകം അനുവദിച്ചു. ചലച്ചിത്ര വികസന കോർപ്പറേഷൻ, സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, സാംസ്‌കാരിക
പശ്ചിമബംഗാളിൽ കനത്തമഴ; മണ്ണിടിച്ചിലില്‍ മരണസംഖ്യ 23 ആയി ഉയര്‍ന്നു
കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമബംഗാളിലെ ഡാർജിലിങ്ങിലുണ്ടായ കനത്തമഴയിലും മണ്ണിടിച്ചിലിലും മരണസംഖ്യ 23 ആയി ഉയർന്നു. മിരിക്, സുഖിയ പോഖ്റി എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ന് മുഖ്യമന്ത്രി മമത ബാനർജി ഡാർജിലിങ് സന്ദർശിച്ചേക്കുമെന്നാണ് സൂചന.അനേകമാളുകളുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ താൻ അങ്ങേയറ്റം ദുഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. എല്ലാവിധ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് പലയിടങ്ങളിലേക്കുമുള്ള റോഡ് ഗതാഗതവും തടസ്സം നേരിട്ടു. മണ്ണിടിച്ചിലിൽ പല പ്രദേശങ്ങളിലും വിനോദസഞ്ചാരികൾ
സ്വർണ്ണവില വർദ്ധിച്ചു; പവന് 88,560 രൂപ
സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. പവന് 1000 രൂപ ഇന്ന് വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില 88,560 രൂപയായി. ഗ്രാമിന് 125 രൂപ വർദ്ധിച്ച് 11,070 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണ്ണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 166 രൂപയും കിലോഗ്രാമിന് 1,66,000 രൂപയുമാണ്. ആഗോള വിപണിയിലുണ്ടായ പെട്ടെന്നുളള മാറ്റമാണ് സ്വർണ്ണവില കുതിച്ചുയരാൻ കാരണമായത്.
ജാതിസർവേ: വ്യക്തിപരമായ വിഷയത്തിലുള്ള ചോദ്യങ്ങൾ പാടില്ല: ഡി.കെ. ശിവകുമാർ
ജാതിസർവേയിലെ അനാവശ്യമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വളരെ വ്യക്തിപരമായ വിഷയത്തിലുള്ള ചോദ്യങ്ങൾ പാടില്ലെന്നാണ് ശിവകുമാറിന്റെ നിർദേശം. എത്ര പശുക്കളും ആടുകളുമുണ്ട്, എത്ര വാച്ചുകളുണ്ട്, കൈവശമുള്ള ആഭരണങ്ങൾ തുടങ്ങിയ ചോദ്യങ്ങൾ ആവശ്യമില്ല. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കി പ്രസക്തമായ വിവരങ്ങൾ മാത്രം ജനങ്ങളിൽ നിന്ന് ശേഖരിച്ചാൽ മതിയെന്നും ശിവകുമാർ നിർദേശിച്ചു.