മലയാളികളടക്കമുള്ള വിമാനയാത്രക്കാർ ഏറെ ആശ്രയിക്കാൻ പോകുന്ന ബ്ലൂ ലൈനിലെ യാത്രക്കാർക്കായി ലഗേജ് റാക്കുകൾ സ്ഥാപിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് തീരുമാനിച്ചു. സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട് വരെ കെആർ പുര വഴി ബന്ധിപ്പിക്കുന്ന പോകുന്ന പാതയാണ് നമ്മ മെട്രോയിൽ വരാനിരിക്കുന്ന ബ്ലൂ ലൈൻ.
ബ്ലൂ ലൈൻ പാതയിലെ ഓരോ കോച്ചിലും രണ്ട് സീറ്റുകൾ ഒഴിവാക്കി പകരം റാക്കുകൾ സ്ഥാപിക്കാനാണ് ബിഎംആർസിഎൽ തീരുമാനിച്ചിരിക്കുന്നത്. വിമാനയാത്രക്കാർക്ക് വലിയ ലഗേജുകൾ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 58.19 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈൻ 2026 ഡിസംബറോടെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.