2025ലെ വൈദ്യശാസ്ത്ര നൊബേലിന് മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവർ അര്‍ഹരായി. പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് ലഭിക്കുക. നൊബേല്‍ അസംബ്ലിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്.
മറ്റു മേഖലകളിലെ പുരസ്കാരങ്ങൾ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

Related Posts