സഞ്ജയ് നഗർ കലാകൈരളി ഓണാഘോഷം ഒക്ടോബർ 26ന്
Association News
1 min read
8.0k

സഞ്ജയ് നഗർ കലാകൈരളി ഓണാഘോഷം ഒക്ടോബർ 26ന്

ഒക്ടോബർ 8, 2025
0

ബാംഗ്ലൂർ സഞ്ജയ് നഗർ കലാകൈരളിയുടെ ഈ വർഷത്തെ ഓണാഘോഷം ‘ഓണോത്സവം 2025’ ഒക്ടോബർ 26 ന് വിവിധ പരിപാടികളോടെ ലക്ഷ്‌മിപുരയിലെ കളത്തൂർ ഗാർഡനിൽവച്ചു ആഘോഷിക്കും. രാവിലെ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. സിനിമ സംവിധായകൻ ദിലീഷ് പോത്തൻ, സിനിമ നടി സഞ്ജന ദീപു, മുൻ ഡെപ്യൂട്ടി മേയർ എം ആനന്ദ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കലാകൈരളി കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.

Continue Reading
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിന് അപേക്ഷിക്കാൻ രണ്ടാഴ്‌ചകൂടി സമയം
Association News
1 min read
7.3k

നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിന് അപേക്ഷിക്കാൻ രണ്ടാഴ്‌ചകൂടി സമയം

ഒക്ടോബർ 8, 2025
0

പ്രവാസി മലയാളികൾക്കുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിന് അപേക്ഷിക്കാൻ രണ്ടാഴ്‌ചകൂടി സമയം. സെപ്റ്റംബർ 22-ന് ഉദ്ഘാടനം ചെയ്‌ത പദ്ധതിയിൽ ഈ മാസം 21 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. നോർക്ക അപകട ഇൻഷുറൻസ്-തിരിച്ചറിയൽ കാർഡുള്ളവർക്കാണ് (എൻആർകെ കാർഡ്) നോർക്ക കെയറിലും ചേരാൻ സാധിക്കുന്നത്. വിദേശത്ത് ജോലിചെയ്യുന്ന മലയാളികൾക്കും രാജ്യത്തിനുള്ളിൽ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കും ഇൻഷുറൻസിൽ ചേരാവുന്നതാണ്. നവംബർ ഒന്നിനാണ് ഇൻഷുറൻസ് നിലവിൽ വരുന്നത്.

Continue Reading
ദീപാവലി ആഘോഷം; പടക്കം പൊട്ടിക്കുന്നതിൽ കർണാടക സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Karnataka
1 min read
7.1k

ദീപാവലി ആഘോഷം; പടക്കം പൊട്ടിക്കുന്നതിൽ കർണാടക സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ഒക്ടോബർ 8, 2025
0

ബെംഗളൂരു ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിൽ കർണാടക സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അപകടങ്ങൾ കുറയ്ക്കാനും പരിസ്ഥിതിക്ക് ദോഷകരമാകുന്നത് ഒഴിവാക്കാനുമാണ് സർക്കാർനടപടി. പരിസ്ഥിതിക്ക് അനുയോജ്യമായ ഹരിത പടക്കങ്ങൾ മാത്രമേ കടകളിൽനിന്ന് വിൽക്കാൻ അനുവദിക്കൂവെന്ന് വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖാൻഡ്രെ പറഞ്ഞു. ഇത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടകരമായ ലോഹങ്ങൾ ഉൾക്കൊള്ളുന്ന പടക്കങ്ങൾ വിൽക്കില്ലെന്ന് കട ഉടമകളിൽനിന്ന് സത്യവാങ്‌മൂലം എഴുതിവാങ്ങണമെന്നും മന്ത്രി നിർദേശിച്ചു. ഈ

Continue Reading
സെൻസസ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്‌കൂൾ അധ്യാപികയുടെ കാറിന് നേരെ ആക്രമണം
Karnataka
0 min read
8.1k

സെൻസസ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്‌കൂൾ അധ്യാപികയുടെ കാറിന് നേരെ ആക്രമണം

ഒക്ടോബർ 8, 2025
0

സെൻസസ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്‌കൂൾ അധ്യാപികയുടെ കാറിന് നേരെ ആക്രമണം. മംഗളൂരു നഗരത്തിൽ കൊടിമ്പല വാർഡിൽ ആണ് സംഭവം നടന്നത്. സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക ജോലികൾക്കായി വീട് കയറിയ വേളയിൽ കൊണാലു ഗവ. ഹൈസ്‌കൂളിലെ ബി.രമണിയുടെ വാഹനമാണ് തകർത്തത്. ഇന്നലെ രാവിലെ 10.20ഓടെ കോടിമ്പാല വാർഡിലെ ശങ്കർ പജോവുവിൻ്റെ വീട്ടിൽ സർവേ നടത്തുകയായിരുന്നു അവർ. കാർ കുറച്ചകലെ റോഡരികിൽ പാർക്ക് ചെയ്തിരുന്നു. പെട്ടെന്ന് പ്രകോപനമില്ലാതെ ശങ്കർ പജോവു ഇരുമ്പ് വടി

Continue Reading
കിണറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം
Kerala
0 min read
7.2k

കിണറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

ഒക്ടോബർ 7, 2025
0

കിണറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി കിണറ്റിൽ വീഴുകയായിരു ന്നു. മണ്ണാർക്കാട് കച്ചേരിപ്പറമ്പിലുണ്ടായ ദാരുണ സംഭവത്തിൽ നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിൻ്റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്. വീടിനോട് ചേർന്ന് ചെറിയ ആൾമറയുള്ള കിണറ്റിലാണ് കുട്ടി വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Continue Reading
രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ അൻവയ്, വിനൂ മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക ടീമിനെ നയിക്കും
Sports
0 min read
7.3k

രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ അൻവയ്, വിനൂ മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക ടീമിനെ നയിക്കും

ഒക്ടോബർ 7, 2025
0

രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ അൻവയ് വിനൂ മങ്കാദ് ട്രോഫിക്കുള്ള കര്‍ണാടക അണ്ടര്‍ 19 ടീമിനെ നയിക്കും. ജൂനിയര്‍ തലത്തിലെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് അന്‍വയെ കര്‍ണാടക ടീം നായകനായി തെര‌ഞ്ഞെടുക്കാന്‍ കാരണമായത്. കഴിഞ്ഞ വിനൂ മങ്കാദ് ട്രോഫിയില്‍ കര്‍ണാടകയുടെ ടോപ് സ്കോററായയിരുന്നു വിക്കറ്റ് കീപ്പര്‍ കൂടിയായ അൻവയ്. കര്‍ണാടകക്കായി ജൂനിയര്‍ തലത്തില്‍ മികവ് കാട്ടിയ അൻവയ്, അണ്ടര്‍ 16 വിജയ് മെര്‍ച്ചന്‍റ് ട്രോഫിയില്‍ തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ കര്‍ണാടകയുടെ ടോപ് സ്കോററാകുകയും

Continue Reading
ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിൻ്റെ യാത്രാ തീയതി മാറ്റാം; അടുത്ത വർഷം ജനുവരി മുതൽ നടപ്പിലാകും
India
0 min read
7.0k

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റിൻ്റെ യാത്രാ തീയതി മാറ്റാം; അടുത്ത വർഷം ജനുവരി മുതൽ നടപ്പിലാകും

ഒക്ടോബർ 7, 2025
0

ഇനിമുതൽ യാത്രക്കാർക്ക് പണം നഷ്ടപ്പെടാതെ തങ്ങളുടെ യാത്രയിൽ മാറ്റം വരുത്താൻ സഹായിക്കുന്ന പുതിയ നയം പ്രാബല്യത്തിൽ കൊണ്ടുവരികയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിൻ ടിക്കറ്റുകളിലെ യാത്രാ തീയതി അധിക ചാർജ് കൊടുക്കാതെ തന്നെ ഓൺലൈനായി മാറ്റാൻ യാത്രക്കാർക്ക് സാധിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. വരുന്ന ജനുവരി മാസം മുതൽ ഈ പദ്ധതി പ്രാബല്യത്തിൽവരും. യാത്ര മാറ്റിവെക്കേണ്ടി വന്നാൽ മുൻകൂട്ടി ബുക്ക് ചെയ്‌ത ട്രെയിൻ ടിക്കറ്റ്

Continue Reading
ഒറ്റ ദിവസം കെഎസ്ആർടിസി നേടിയത് 9.41 കോടി
Kerala
0 min read
7.3k

ഒറ്റ ദിവസം കെഎസ്ആർടിസി നേടിയത് 9.41 കോടി

ഒക്ടോബർ 7, 2025
0

പ്രതിദിന ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസി ക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിങ് റവന്യു ) സ്വന്തമാക്കി. ഇന്നലെയാണ് (06.10.2025) കെഎസ്ആർടിസി രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.41 കോടി രൂപ നേടിയത്. കെഎസ്ആർടിസിയുടെ എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനം 10.19 കോടി രൂപയാണ്. 2025 സെപ്റ്റംബർ എട്ടാം തീയതിയാണ്

Continue Reading
മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Karnataka
0 min read
7.2k

മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒക്ടോബർ 7, 2025
0

മുൻ പ്രധാനമന്ത്രിയും രാജ്യസഭാ എംപിയുമായ എച്ച്.ഡി.ദേവഗൗഡയെ അണുബാധയെ തുടർന്ന് ബെംഗളൂരു ഓൾഡ് എയർപോർട്ട് റോഡിലുള്ള മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില വിദഗ്‌ധസംഘം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രിവൃത്തങ്ങൾ പ്രസ്താവനയിൽ അറിയിച്ചു.

Continue Reading
ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വൻ്റി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു
Sports
0 min read
8.3k

ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വൻ്റി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു

ഒക്ടോബർ 7, 2025
0

ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വൻ്റി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ഓസീസ് ടീമിനെ നയിക്കുന്നത് മിച്ചൽ മാർഷാണ്. ഏകദിന ടീമിലേക്ക് വിശ്രമത്തിലായിരുന്ന പേസ് ബൗളർ മിച്ചൽ സ്റ്റാർക്ക് തിരിച്ചെത്തി. ട്വൻ്റി20 ഫോർമാറ്റിൽ നിന്ന് സൂപ്പർതാരം നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മാത്യു റെൻഷായും ടീമിൽ ഇടംപിടിച്ചു. മിച്ചൽ ഓവൻ, മാറ്റ് ഷോർട്ട് എന്നിവർ തിരിച്ചെത്തിയപ്പോൾ ഷോൺ ആബട്ട്, മാർനസ് ലബുഷെയ്ൻ, മാത്യു കുനെമാൻ, ആരോൺ ഹാർഡി എന്നിവരെ ഒഴിവാക്കി. പരിക്കുപറ്റിയ മുൻ നായകൻ

Continue Reading