കിണറ്റിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി കിണറ്റിൽ വീഴുകയായിരു ന്നു. മണ്ണാർക്കാട് കച്ചേരിപ്പറമ്പിലുണ്ടായ ദാരുണ സംഭവത്തിൽ നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിൻ്റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്.
വീടിനോട് ചേർന്ന് ചെറിയ ആൾമറയുള്ള കിണറ്റിലാണ് കുട്ടി വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.