സെൻസസ് ജോലിയിൽ ഏർപ്പെട്ടിരുന്ന സ്‌കൂൾ അധ്യാപികയുടെ കാറിന് നേരെ ആക്രമണം. മംഗളൂരു നഗരത്തിൽ കൊടിമ്പല വാർഡിൽ ആണ് സംഭവം നടന്നത്. സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക ജോലികൾക്കായി വീട് കയറിയ വേളയിൽ കൊണാലു ഗവ. ഹൈസ്‌കൂളിലെ ബി.രമണിയുടെ വാഹനമാണ് തകർത്തത്.

ഇന്നലെ രാവിലെ 10.20ഓടെ കോടിമ്പാല വാർഡിലെ ശങ്കർ പജോവുവിൻ്റെ വീട്ടിൽ സർവേ നടത്തുകയായിരുന്നു അവർ. കാർ കുറച്ചകലെ റോഡരികിൽ പാർക്ക് ചെയ്തിരുന്നു. പെട്ടെന്ന് പ്രകോപനമില്ലാതെ ശങ്കർ പജോവു ഇരുമ്പ് വടി ഉപയോഗിച്ച് കാറിൻ്റെ പിൻവശത്തെ ഗ്ലാസ് തകർക്കുകയായിരുന്നു. അക്രമത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയായ ശങ്കർ പജോവുവിനെ അറസ്റ്റ് ചെയ്തു.

Related Posts