ഇനിമുതൽ യാത്രക്കാർക്ക് പണം നഷ്ടപ്പെടാതെ തങ്ങളുടെ യാത്രയിൽ മാറ്റം വരുത്താൻ സഹായിക്കുന്ന പുതിയ നയം പ്രാബല്യത്തിൽ കൊണ്ടുവരികയാണ് ഇന്ത്യൻ റെയിൽവേ. ട്രെയിൻ ടിക്കറ്റുകളിലെ യാത്രാ തീയതി അധിക ചാർജ് കൊടുക്കാതെ തന്നെ ഓൺലൈനായി മാറ്റാൻ യാത്രക്കാർക്ക് സാധിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്‌തു. വരുന്ന ജനുവരി മാസം മുതൽ ഈ പദ്ധതി പ്രാബല്യത്തിൽവരും.

യാത്ര മാറ്റിവെക്കേണ്ടി വന്നാൽ മുൻകൂട്ടി ബുക്ക് ചെയ്‌ത ട്രെയിൻ ടിക്കറ്റ് റദ്ദാക്കാൻ മാത്രമേ ഇതുവരെ സാധിച്ചിരുന്നുള്ളൂ. ടിക്കറ്റ് നിരക്കിൻ്റെ നല്ലൊരു ഭാഗം ക്യാൻസലേഷൻ ചാർജും മറ്റുമായി യാത്രക്കാർക്ക് നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനാണ് ഇനിമുതൽ മാറ്റം വരുന്നത്. ട്രെയിൻ യാത്രികർക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ നയം.

Related Posts