പ്രവാസി മലയാളികൾക്കുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിന് അപേക്ഷിക്കാൻ രണ്ടാഴ്ചകൂടി സമയം. സെപ്റ്റംബർ 22-ന് ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ ഈ മാസം 21 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. നോർക്ക അപകട ഇൻഷുറൻസ്-തിരിച്ചറിയൽ കാർഡുള്ളവർക്കാണ് (എൻആർകെ കാർഡ്) നോർക്ക കെയറിലും ചേരാൻ സാധിക്കുന്നത്.
വിദേശത്ത് ജോലിചെയ്യുന്ന മലയാളികൾക്കും രാജ്യത്തിനുള്ളിൽ ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കും ഇൻഷുറൻസിൽ ചേരാവുന്നതാണ്. നവംബർ ഒന്നിനാണ് ഇൻഷുറൻസ് നിലവിൽ വരുന്നത്.