ദേശീയപാത 66ൻ്റെ ഉദ്ഘാടനം ജനുവരിയിൽ
ദേശീയപാത 66 ൻ്റെ ഉദ്ഘാടനം ജനുവരിയിൽ നടക്കും. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി ഇക്കാര്യം അറിയിച്ചതായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത 66 ഉൾപ്പെടെ കേരളത്തിൽ നടക്കുന്ന പ്രവൃത്തികളുടെ നിർമാണ പുരോഗതി ഇന്നലെ നിതിൻ ഗഡ്‌കരി വിലയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയനും പി.എ മുഹമ്മദ് റിയാസും എൻഎച്ച്എഐ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. എൻഎച്ച് 66 ൻ്റെ നിർമ്മാണ പുരോഗതി വിലയിരുത്താനും
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന്കേന്ദ്രം അനുമതി നിഷേധിച്ചു മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാൻ ആണ് മുഖ്യമന്ത്രി അനുമതി തേടിയത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ പദ്ധതി ഇട്ടിരുന്നു. ഈ മാസം 16ന് ബഹ്‌റൈനില്‍ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. അന്ന് രാത്രി ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി
2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും
2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചാണ് പ്രഖ്യാപനം നടക്കുക. ഈ വർഷം പുരസ്‌കാരത്തിനായി 338 നാമനിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് നൊബേൽ സമിതി അറിയിച്ചു. ഇതിൽ 244 പേർ വ്യക്തികളുമായും 94 എണ്ണം സംഘടനകളുമായും ബന്ധപ്പെട്ടതാണ്. യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പുരസ്‌കാരം ലഭിക്കാൻ താനാണ് ഏറ്റവും അർഹനെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഹമാസും ഇസ്രയേലും തമ്മിലുള്ള രണ്ടുവർഷം നീണ്ട യുദ്ധം
കോഴിക്കോട് നിന്ന് ബാംഗ്ലൂർക്ക് വരികയായിരുന്ന ബസ്, സിമൻറ് ലോറിയുമായി കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു
കോഴിക്കോട് നിന്ന് ബാംഗ്ലൂർക്ക് വരികയായിരുന്ന DLT ബസ് സിമൻറ് ലോറിയുമായി കൂട്ടിയിടിച്ചു രണ്ടുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മൈസൂർ മണിപ്പാൽ ഹോസ്പിറ്റലിൽ അഡ്‌മിറ്റ് ചെയ്തിരിക്കുകയാണ്. ഡ്രൈവറും സഹായിയും ആണ് മരിച്ചത്. ഹുൻസൂരിൽ വച്ചാണ് അപകടം നടന്നത്. ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
സുവർണ കർണാടക കേരളസമാജം കോറമംഗല സോൺ ‘സുവർണോദയം’ നാളെ
ബെംഗളൂരു സുവർണ കർണാടക കേരളസമാജം കോറമംഗല സോൺ സംഘടിപ്പിക്കുന്ന ‘സുവർണോദയം 2025 നാളെ എസ് ജി പാളയയിലെ സെൻ്റ് തോമസ് പാരിഷ് ഹാളിൽ നടക്കും. രാവിലെ 8 മണിക്ക് പൂക്കളമത്സരത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ ശിങ്കാരിമേളം, സാംസ്‌കാരിക പരിപാടികൾ, കേരളസമാജം അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, പൊതുയോഗം, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും. ഉച്ചക്കുശേഷം കൊച്ചിൻ ആർട്‌സ് അവതരിപ്പിക്കുന്ന നിയാസ് ബക്കർ ഷോ, മാനന്തവാടി രാഗതരംഗ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഓണാഘോഷത്തിൻ്റെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർണായക ചർച്ച നടത്തും
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നിർണായക ചർച്ച നടത്തും. വയനാടിലെ പ്രളയദുരന്തത്തെ തുടര്‍ന്നുള്ള പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനും, കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നതിനുമായാണ് പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് കൂടിക്കാഴ്ച.. മുഖ്യമന്ത്രിക്ക് പുറമേ ചീഫ് സെക്രട്ടറി എ. ജയതിലകും കൂടിക്കാഴ്ചയിൽ പങ്കെടുക്കും
സുവർണ കർണാടക കേരളസമാജത്തിൻ്റെ നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് ക്യാമ്പ് ഇന്ന്
നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ആളുകളെ ചേർക്കുന്നതിനായി സുവർണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തും. കൊത്തന്നൂരിൽ ഹെന്നൂർ ബാഗലൂർ മെയിൻ റോഡിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് ക്യാമ്പ് നടക്കുന്നത്. നോർക്കയുടെ വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് നോർക്ക ഡിവലപ്‌മെന്റ് ഓഫീസർ റീസ രഞ്ജിത്ത് വിശദീകരിക്കും. അംഗത്യം എടുക്കുന്നതിനുള്ള അപേക്ഷ ഫോം നോർക്ക വെബ്സൈറ്റിൽ ലഭ്യമാണ്.അപേക്ഷഫോം പൂരിപ്പിച്ചു
ശിവമോഗ വിമാനത്താവളത്തിൽ നിന്ന് രാത്രികാല വിമാനസർവീസുകൾ ഉടൻ ആരംഭിക്കും
ശിവമോഗയിലെ രാഷ്ട്രകവി കുവേംപു വിമാനത്താവളത്തിൽനിന്ന് രാത്രികാല വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജി. നഞ്ചയ്യനമറ്റ് അറിയിച്ചു. നിലവിൽ വിമാനത്താവളത്തിൽ പകൽ സമയങ്ങളിൽ മാത്രമേ വിമാനസർവീസുകൾ നടത്തുന്നുള്ളൂ. നാലുമാസത്തിനുള്ളിൽ വിമാനത്താവളത്തിൽനിന്ന് രാത്രി വിമാനസർവീസുകൾ ആരംഭിക്കാനാണ് നീക്കമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളം ഉദ്ഘാടനം ചെയ്‌തത് 2023 ഫെബ്രുവരി 27-നാണ്. ആദ്യന്തര സർവീസുകൾ മാത്രമാണ് നിലവിൽ ഇവിടെ നിന്നുള്ളത്. ഈ വർഷം 1.1 ലക്ഷം പേർ ഇവിടെനിന്നു
മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മെഗാ തൊഴിൽമേള 17-ന്
മൈസൂരു മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഈ മാസം 17-ന് മെഗാതൊഴിൽമേള സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് സിഇഒ എസ്.യുകേഷ് കുമാർ അറിയിച്ചു. 16,000-ത്തിലധികം രജിസ്‌ട്രേഷനുകൾ ഇതുവരെ നടന്നു. എസ്എസ്എൽസി അല്ലെങ്കിൽ പിയു യോഗ്യതയുള്ളവർക്കും രജിസ്റ്റർ ചെയ്യാം. മേളയിൽ 200-ലധികം കമ്പനികൾ പങ്കെടുക്കും. പ്രത്യേക രജിസ്‌ട്രേഷൻ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
യുവാവിനെ വെട്ടിക്കൊന്ന കേസിൽആറു പേരെ പോലീസ് അറസ്റ്റുചെയ്തു
നഗരമധ്യത്തിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ ആറു പേരെ പോലീസ് അറസ്റ്റുചെയ്തു. ദസറ എക്സിബിഷൻ ഗ്രൗണ്ടിന് സമീപം ദൊഡ്ഡക്കെരെ മൈതാൻ പ്രധാന റോഡിലാണ് ചൊവ്വാഴ്ച രാവിലെ നാടിനെ നടുക്കിയ കൊലനടന്നത്. അശ്വത്കട്ടെയ്ക്കടുത്തുള്ള ക്യാതമാരനഹള്ളിയിൽ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർ ഗിൽക്കി വെങ്കിടേഷ് (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൈസൂരു നായിഡു നഗറിലെ കീർത്തി കുമാർ (28), വീരങ്ങരെ സ്വദേശി നന്ദൻ (27), ഗായത്രിപുരത്തെ ഹല്ലപ്പ (24), സിദ്ധാർഥ ലേഔട്ടിൽ നിരുപ് (28), മാണ്ഡ്യ