മെസിയുടെ സന്ദര്‍ശനം; 50000 കാണികളെ പ്രവേശിപ്പിക്കും: സിറ്റി പൊലീസ് കമ്മീഷണര്‍
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ സന്ദര്‍ശനത്തിൻ്റെ ഭാഗമായി എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി അവലോകന യോഗം ചേര്‍ന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു. കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റ പ്രതികരണം. ഈ മാസം അവസാനത്തോടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും പുട്ട വിമലാദിത്യ പറഞ്ഞു. ‘50000 കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. ഗതാഗത നിയന്ത്രണം ഉണ്ടാകും. കൂടുതല്‍ സിസിടിവികളും ഡ്രോണുകളും സുരക്ഷയ്ക്കായി ഒരുക്കും’, പുട്ട വിമലാദിത്യ
മുഖ്യമന്ത്രിയുടെ മകന് ഇ ഡി സമൻസയച്ചത് എസ്എൻസി ലാവലിൻ കേസിൽ
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേക് കിരണിന് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് സമൻസയച്ചത് എസ്എൻസി ലാവലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന് പുറത്തുവരുന്ന വിവരങ്ങൾ. 2023ലാണ് ഇഡി പിണറായി വിജയൻ്റെ മകൻ വിവേക് കിരണിന് സമൻസ് അയച്ചത്. ക്രൈം നന്ദകുമാറിൻ്റെ പരാതിയിലാ യിരുന്നു വിവേകിനെതിരെ ഇഡി അന്വേഷണം. സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ് എന്ന് രേഖപ്പെടുത്തി 2023ൽ അയച്ച സമൻസിൻ്റെ പകർപ്പാണ് പുറത്തായത്. 2023 ഫെബ്രുവരി 14ന് രാവിലെ 10.30ന് കൊച്ചിയിലെ
മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച സംഭവം; സാങ്കേതിക പിഴവ് മാത്രം: അഫ്‌ഗാൻ വിദേശകാര്യമന്ത്രി
ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വനിത മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ പ്രതികരണവുമായി അഫ്‌ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി. വനിതാ മാധ്യമപ്രവർത്തകർക്ക് അനുമതി നിഷേധിച്ചത് സാങ്കേതിക പിഴവാണെന്നും മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നും മുത്തഖി പറഞ്ഞു. സാങ്കേതിക പിഴവല്ലാതെ മറ്റൊരു പ്രശ്നവും ഇതിന് പിന്നിലില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെ പെട്ടെന്നാണ് വാർത്താസമ്മേളനം വിളിച്ചുചേർത്തത്. ക്ഷണിച്ച മാധ്യമപ്രവർത്തകരുടെ പട്ടികയും ചെറുതായിരുന്നു. മാധ്യമപ്രവർത്തകരുടെ പ്രത്യേക പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് ഞങ്ങളുടെ സഹപ്രവർത്തകർ അവരെ ക്ഷണിക്കാൻ തീരുമാനിച്ചത്.
സമന്വയ ദാസറഹള്ളി ഭാഗ് ഓണാഘോഷം സംഘടിപ്പിച്ചു
സമന്വയ എജ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഷെട്ടിഹള്ളി ഡിആർഎൽഎസ് പാലസിൽ രാവിലെ 9 മണിക്ക് നടന്ന പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. മുൻ കോർപറേറ്റർ കെ നാഗഭൂഷൺ ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌തു. ISTRAC ഡയറക്ടർ എ കെ അനിൽകുമാർ, എബിവിപി മുൻ ദേശീയ സെക്രട്ടറി ഒ.നിധീഷ്, ആർ എസ് എസ് ബാംഗ്ലൂർ ഉത്തര വിഭാഗ് ശാരീരിക് പ്രമുഖ്
രണ്ട് വർഷത്തോളം നീണ്ട യുദ്ധത്തിനൊടുവിൽ ഗാസയിൽ ബന്ദി കൈമാറ്റം ആരംഭിച്ചു
രണ്ട് വർഷത്തോളം നീണ്ട യുദ്ധത്തിനൊടുവിൽ ഗാസയിൽ ബന്ദി കൈമാറ്റം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഏഴ് ബന്ദികളെ റെഡ് ക്രോസിന് ഹമാസ് കൈമാറി. ഉടൻതന്നെ ബാക്കിയുള്ള ബന്ദികളെയും വിട്ടയക്കും. മൂന്നിടങ്ങളിൽ നിന്നായി 20 ബന്ദികളെയാണ് റെഡ് ക്രോസിന് കൈമാറുന്നത്. യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് അൽപ സമയത്തിനകം ഇസ്രായേലിൽ എത്തും. പാലസ്തീൻ ബന്ദികളെ ഇസ്രായേലും ഇന്ന് തന്നെ മോചിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഇസ്രായേൽ വിട്ടയക്കുമെന്ന് പറഞ്ഞ 1,900ലധികം പാലസ്തീൻ തടവുകാരുടെ
അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ കവര്‍ പേജിനെതിരേ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ പുസ്തകമായ ‘മദര്‍ മേരി കംസ് ടു മി’യുടെ കവര്‍ പേജിനെതിരേ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. പുസ്തകത്തിൻ്റെ കവറില്‍ അരുന്ധതി റോയ് പുകവലിക്കുന്ന ചിത്രമുണ്ട്. നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ ആ ചിത്രം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ രാജസിംഹന്‍ നല്‍കിയ ഹരജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. പുസ്തകത്തിൻ്റെ കവറിലെ ചിത്രത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമായിരുന്നു. അത് ചെയ്യാതെയാണ് പൊതുതാല്‍പര്യ ഹരജി നല്‍കിയത്. അധികാരികള്‍ക്ക്
കരൂർ ദുരന്തം സിബിഐ അന്വേഷിക്കും; ഉത്തരവിട്ട് സുപ്രീം കോടതി
ടിവികെ നേതാവും നടനുമായ വിജയ്‌യുടെ പ്രചാരണ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 41 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി അഞ്ജാരിയ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. മുൻ സുപ്രീം കോടതി ജഡ്ജി അജയ് റസ്തോഗി അദ്ധ്യക്ഷനായ സമിതിയെയാണ് മേൽനോട്ടത്തിനായി നിർദ്ദേശിച്ചിരിക്കുന്നത്. മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും സമിതിയിലുണ്ട്. ടിവികെയുടെ ഹർജിയിലാണ് ഉത്തരവ്.
പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്ന പരാമർശത്തിൽ മമത ബാനർജിക്കെതിരെ രൂക്ഷവിമർശനം
പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്ന പരാമർശത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം. പശ്ചിമബംഗാളിൽ താലിബാൻ ഭരണമാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ചോദിച്ചു. സ്ത്രീയും പുരുഷനും തുല്യരാണ് എന്നത് മമത സർക്കാർ അംഗീകരിക്കുന്നില്ലേ എന്ന് ചോദിച്ച അദ്ദേഹം, സംസ്ഥാനത്ത് സ്ത്രീകൾക്ക് ജോലിക്ക് പോലും പുറത്തിറങ്ങാൻ പറ്റാതായെന്ന് കുറ്റപ്പെടുത്തി. ക്രിമിനലുകളെയാണ് പൊലീസുകാർ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എംബിബിഎസ് വിദ്യാർത്ഥി കൂട്ട ബലാൽസംഗത്തിനിരയായ സംഭവത്തിൽ അതിജീവിതയെ കുറ്റപ്പെടുത്തി
ഓൺസ്റ്റേജ് ജാലഹള്ളി പ്രമുഖ വ്യക്തികളെ ആദരിച്ചു
ഓൺസ്റ്റേജ് ജാലഹള്ളി പ്രവർത്തകർ, മാധ്യമ പ്രവർത്തനത്തിനും സാഹിതൃ മേഖലയിലും ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തികളെ ആദരിച്ചു. കവിരാജ് അധ്യക്ഷത വഹിച്ചു. സാഹിത്യപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണെന്നും കവിരാജ് അഭിപ്രായപെട്ടു. മുപ്പത്തിയഞ്ചു വർഷം പിന്നിടുന്ന തൻ്റെ പൊതു പ്രവർത്തന മണ്ഡലത്തിലെ സന്തോഷകരമായ അനുഭവ ങ്ങൾ വിഷ്ണുമംഗലം കുമാർ പങ്കുവെച്ചു. കലാകാരുടെ കൂട്ടായ്മ ആയ ഓൺസ്റ്റേജ് ജാലഹള്ളി പ്രവർത്തകർക്ക് വിഷ്ണുമംഗലം കുമാർ എല്ലാ നന്മകളും ആശംസിച്ചു. വിഷ്ണുമംഗലം കുമാറിന്
പൊതുജനസമ്പർക്ക പരിപാടിയിൽ പ്രതിഷേധവുമായി മുനിരത്ന; പരിപാടി അലങ്കോലമാക്കാൻ എം.എൽ.എയുടെ ശ്രമം: ഡി.കെ. ശിവകുമാർ
ജെ.പി പാർക്കിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ ‘ബംഗളൂരു വോക്ക് പൊതുജനസമ്പർക്ക പരിപാടിയിൽ പ്രതിഷേധവുമായി ബി.ജെ.പി എം.എൽ.എ മുനിരത്ന. ഇന്നലെയായിരുന്നു സംഭവം. മുദ്രാവാക്യം വിളികളുമായി മുനിരത്ന പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ മുനിരത്നയുടെ അനുയായികളെ പൊലീസ് ബലം പ്രയോഗിച്ചുനീക്കി. ശിവകുമാർ ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനിടെ, ഇത് കോൺഗ്രസ് പരിപാടിയാണെന്നും സർക്കാർ പരിപാടിയല്ലെന്നും ആരോപിച്ച് ജനങ്ങൾക്കിടയിൽനിന്ന് ആർ.എസ്.എസ് വേഷം ധരിച്ച എം.എൽ.എ രംഗത്തുവരുകയായിരുന്നു. ‘പരിപാടി സ്ഥലം എം.എൽ.എ ആയ തന്നെ അറിയിച്ചില്ലെന്നും ബാനറിൽ