ജെ.പി പാർക്കിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ ‘ബംഗളൂരു വോക്ക് പൊതുജനസമ്പർക്ക പരിപാടിയിൽ പ്രതിഷേധവുമായി ബി.ജെ.പി എം.എൽ.എ മുനിരത്ന. ഇന്നലെയായിരുന്നു സംഭവം. മുദ്രാവാക്യം വിളികളുമായി മുനിരത്ന പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ മുനിരത്നയുടെ അനുയായികളെ പൊലീസ് ബലം പ്രയോഗിച്ചുനീക്കി. ശിവകുമാർ ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനിടെ, ഇത് കോൺഗ്രസ് പരിപാടിയാണെന്നും സർക്കാർ പരിപാടിയല്ലെന്നും ആരോപിച്ച് ജനങ്ങൾക്കിടയിൽനിന്ന് ആർ.എസ്.എസ് വേഷം ധരിച്ച എം.എൽ.എ രംഗത്തുവരുകയായിരുന്നു.

‘പരിപാടി സ്ഥലം എം.എൽ.എ ആയ തന്നെ അറിയിച്ചില്ലെന്നും ബാനറിൽ പ്രദേശത്തെ ജനപ്രതിനിധിയായ തൻ്റെ ഫോട്ടോയില്ലെന്നും രാജരാജേശ്വരി നഗർ നിയോജക മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.എൽ.എ കുറ്റപ്പെടുത്തി. തുടർന്ന് എം.എൽ.എ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം, ഈ ബഹളം ശ്രദ്ധിക്കേണ്ടതില്ലെന്നും പരിപാടി അലങ്കോലമാക്കാനാണ് എം.എൽ.എയുടെ ശ്രമമെന്നും ഉപമുഖ്യമന്ത്രി ജനങ്ങളോടു പറഞ്ഞു. മുനീരത്നയും ഡി.കെ. ശിവകുമാറും തമ്മിൽ നിരന്തരം ശീതസമരത്തിലാണ്. നേരത്തേ കോൺഗ്രസിലായിരുന്ന എം.എൽ.എ പിന്നിട് ബി ജെ പിയിൽ ചേർന്ന് യെദിയൂരപ്പ സർക്കാറിൽ മന്ത്രിയായി.

Related Posts