ഓൺസ്റ്റേജ് ജാലഹള്ളി പ്രവർത്തകർ, മാധ്യമ പ്രവർത്തനത്തിനും സാഹിതൃ മേഖലയിലും ഉന്നത പദവി അലങ്കരിക്കുന്ന വ്യക്തികളെ ആദരിച്ചു. കവിരാജ് അധ്യക്ഷത വഹിച്ചു. സാഹിത്യപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണെന്നും കവിരാജ് അഭിപ്രായപെട്ടു.

മുപ്പത്തിയഞ്ചു വർഷം പിന്നിടുന്ന തൻ്റെ പൊതു പ്രവർത്തന മണ്ഡലത്തിലെ സന്തോഷകരമായ അനുഭവ ങ്ങൾ വിഷ്ണു‌മംഗലം കുമാർ പങ്കുവെച്ചു. കലാകാരുടെ കൂട്ടായ്മ ആയ ഓൺസ്റ്റേജ് ജാലഹള്ളി പ്രവർത്തകർക്ക് വിഷ്ണു‌മംഗലം കുമാർ എല്ലാ നന്മകളും ആശംസിച്ചു. വിഷ്ണു‌മംഗലം കുമാറിന് ഓൺസ്റ്റജിൻ്റെ കലാകാരൻ സജി ഷണ്മുഖം വരച്ച ഛായാചിത്രം കൈമാറി. സ്ത്രീകൾ വളരെ ശ്രദ്ധപൂർവം ദാമ്പത്യ ജീവിതത്തിൽ നിലകൊള്ളണം എന്ന് ചടങ്ങിൽ പങ്കെടുത്ത എഴുത്തുകാരി കവിത രവിന്ദ്രൻ, അഭിപ്രായപെട്ടു.

വളർന്നു വരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 10നെ പറ്റി പ ത്തു വരി എഴുതുക, അതിൽ വിജയി ആവുന്ന ജേതാവിന് എം. ഡി. വാസുദേവൻ നായരുടെ തിരഞ്ഞെടുത്ത കഥകൾ, വൈക്കം മുഹമ്മദ് ബഷീറിൻ്റെ സമ്പൂർണ കൃതികളും സമ്മാനമായി നൽകാനും തീരുമാനിച്ചു.

മയക്കുമരുന്നിനെതിരെ നടക്കുന്ന ഓൺ സ്റ്റേജ് ജാലഹള്ളിയുടെ റീൽസ് മത്സരത്തിൻ്റെ ജൂറി അംഗമായി വിഷ്ണുമംഗലം കുമാറിനെയും, ’10നെ പറ്റി പത്തുവരി’ എന്ന എഴുത്തുമത്സരത്തിൻ്റെ ജൂറി അംഗമായി കവിത രവീന്ദ്രനെയും ചുമതലപെടുത്തി. രമേശ് സി.നായരുടെ നന്ദി പ്രകാശനത്തോട് കൂടി യോഗം പിരിഞ്ഞു.

Related Posts