2047ഓടെ കർണാടകയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് അഞ്ച് ലക്ഷം കോടി രൂപയുടെ പ്രാദേശിക നഗരവൽക്കരണ പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകി. ‘കർണാടക സ്റ്റേറ്റ് റീജിയണൽ അർബനൈസേഷൻ പ്ലാൻ–2047’ (KSRUP 2047) എന്ന പേരിലുള്ള പദ്ധതിയിൽ ഏഴ് പ്രധാന മേഖലകളിലായി അമ്പതോളം വികസന സംരംഭങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആകെ നിക്ഷേപത്തിൽ ഏകദേശം 1.5 ലക്ഷം കോടി രൂപ സംസ്ഥാന സർക്കാരിൻ്റെ വിഹിതമായിരിക്കും. ശേഷിക്കുന്ന തുക സ്വകാര്യ നിക്ഷേപം, പൊതു-സ്വകാര്യ പങ്കാളിത്തം (PPP), കേന്ദ്രസർക്കാരിൻ്റെ സഹധനസഹായം എന്നിവയിലൂടെ കണ്ടെത്താനാണ് ലക്ഷ്യം.

ബെംഗളൂരുവിനെ മാത്രം ആശ്രയിച്ചുള്ള വികസനരീതിയിൽനിന്ന് മാറി സംസ്ഥാനത്തെ വിവിധ മേഖലകളിൽ തുല്യമായ വളർച്ച ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബെംഗളൂരുവിന് പുറമെ ഏഴ് വളർച്ചാ കേന്ദ്രങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കും.

ഏഴ് നഗരങ്ങളിലെ പ്രധാന വികസന പദ്ധതികൾ

  • മൈസൂരു: അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ഹബ്, ഇന്റഗ്രേറ്റഡ് ഫ്യൂച്ചർ ടെക് സിറ്റി.
  • മംഗളൂരു: എ.ഐ. ഡാറ്റാ സെന്റർ പാർക്ക്, ഹെൽത്ത് സിറ്റി.
  • ഹുബ്ബള്ളി–ധാർവാഡ്: മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്ക്, ക്ലീൻ മൊബിലിറ്റി–ഇ.വി. ക്ലസ്റ്റർ.
  • ബെളഗാവി: പ്രിസിഷൻ എൻജിനീയറിങ് ഹബ്.
  • കലബുറഗി: അഗ്രോ പ്രോസസിങ് പാർക്ക്, ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനം.
  • ബല്ലാരി: ഗ്രീൻ സ്റ്റീൽ, അഡ്വാൻസ്ഡ് മാനുഫാക്ചറിങ് മേഖല.
  • ശിവമൊഗ്ഗ: ഇക്കോ അഡ്വഞ്ചർ, പൈതൃക ടൂറിസം സർക്യൂട്ട്.

Related Posts