ഒമാനിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അൽഫോസ് ഗ്രൂപ്പ് ഏർപ്പെടുത്തിയ ‘റഹ്മ പുരസ്കാര’ത്തിന് ഓൾ ഇന്ത്യ കെ എം സി സി നാഷണൽ & ബെംഗളൂരു സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം കെ നൗഷാദ് അർഹനായി. ജീവകാരുണ്യ – സാമൂഹിക സേവന രംഗത്തെ നിസ്വാർത്ഥമായ സേവനത്തിനാണ് അവാർഡ്. 25,000രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്.
ജീവകാരുണ്യ-സാമൂഹിക സേവന രംഗത്തെ ഈ അംഗീകാരം കൂടുതൽ ഊർജ്ജത്തോടെ മുന്നോട്ട് നയിക്കാൻ പ്രചോദനമാകുമെന്ന് എം കെ നൗഷാദ് പറഞ്ഞു.