ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വനിത മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ പ്രതികരണവുമായി അഫ്‌ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി. വനിതാ മാധ്യമപ്രവർത്തകർക്ക് അനുമതി നിഷേധിച്ചത് സാങ്കേതിക പിഴവാണെന്നും മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നും മുത്തഖി പറഞ്ഞു.

സാങ്കേതിക പിഴവല്ലാതെ മറ്റൊരു പ്രശ്ന‌വും ഇതിന് പിന്നിലില്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെ പെട്ടെന്നാണ് വാർത്താസമ്മേളനം വിളിച്ചുചേർത്തത്. ക്ഷണിച്ച മാധ്യമപ്രവർത്തകരുടെ പട്ടികയും ചെറുതായിരുന്നു. മാധ്യമപ്രവർത്തകരുടെ പ്രത്യേക പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് ഞങ്ങളുടെ സഹപ്രവർത്തകർ അവരെ ക്ഷണിക്കാൻ തീരുമാനിച്ചത്. ഇതിൽ മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലായിരുന്നെന്ന് മുത്തഖി വ്യക്തമാക്കി.

Related Posts