വൈഷ്ണവിരത്നം അപ്പാർട്ട്മെന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു
ജാലഹള്ളി എസ്.എം.റോഡിലുള്ള വൈഷ്ണവി രത്നം അപ്പാർട്ട്മെന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു. കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് പ്രസിഡണ്ട് ആർ.മുരളീധർ നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. മാവേലി തമ്പുരാൻ, തിരുവാതിരക്കളി, ശിങ്കാരിമേളം, വടംവലി, പൂക്കള മത്സരം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.
പറശ്ശിനിക്കടവില്‍ അത്യാധുനിക ടൂറിസ്റ്റ് എ.സി ബോട്ട് എത്തിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി
പറശ്ശിനിക്കടവില്‍ 2026 മാര്‍ച്ചോടെ 120 പേര്‍ക്ക് സഞ്ചരിക്കാവുന്ന അത്യാധുനിക ടൂറിസ്റ്റ് എ.സി ബോട്ട് എത്തിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സംസ്ഥാനത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ പറശ്ശിനിക്കടവിൻ്റെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും രണ്ട് ബോട്ടുകളുടെ സര്‍വീസ് ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി കെ.ബി ഗണേഷ് കുമാര്‍. കവ്വായി കായലിൽ കുട്ടനാട് സഫാരി ക്രൂയിസ് മാതൃകയില്‍ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയില്‍
ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു
പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു. കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് ലാത്തിച്ചാർജിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. സിപിഎം – യുഡിഎഫ് പ്രവർത്തകർ മുഖാമുഖം വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷമുണ്ടാവുകയും സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർ വാതകപ്രയോഗവും ലാത്തിച്ചാർജും നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരിക്കേറ്റത്. ലാത്തിച്ചാർജിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരിക്കേറ്റു. ലാത്തിച്ചാർജിനിടയിൽ
സ്നേഹത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് ഓണം: ചിറ്റയം ഗോപകുമാർ
സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും ഓർമ്മപ്പെടുത്തലാണ് ഓണം. പരസ്പരം സ്നേഹിക്കാനും സൗഹൃദം പങ്കിടാനും ത്യാഗോജ്വലമായി ജീവിതം മുന്നോട്ട് കൊണ്ടു പോകാനും കഴിയുന്ന തരത്തിലേക്ക് മനുഷ്യനെ ശുദ്ധീകരിക്കുന്ന ഒന്നാണ് മഹാബലി നമ്മളെ ഓർമ്മപ്പെടുത്തുന്നതെന്ന് കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ ഓണാഘോഷം വസന്തനഗറിൽ ഉള്ള ഡോ ബി ആർ അംബേദ്കർ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോൺ ചെയർപേർസൺ ലൈല രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
പുതിയ സ്ലീപ്പർ കോച്ച് ബസിന് സ്വീകരണം നൽകി
തലശ്ശേരി ബാംഗ്ലൂർ റൂട്ടിൽ പുതുതായി അനുവദിക്കപ്പെട്ട കെഎസ്ആർടിസി എസി സ്ലീപ്പർ കോച്ച് ബസ്സിന് കന്നിയാത്രയിൽ ആവേശോജ്ജ്വല സ്വീകരണമൊരുക്കി കേളി ബംഗളൂരു അസോസിയേഷൻ പ്രവർത്തകർ. രാത്രി പത്തരയോടെ ബംഗളൂരുവിലെ മൈസൂർ റോഡ് സാറ്റലൈറ്റ് സ്റ്റാൻഡിൽ എത്തിച്ചേർന്ന കെഎസ്ആർടിസിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുത്തൻ എ.സി. കോച്ച് ബസിനാണ് പുതിയ സർവീസ് അനുവദിക്കുന്നതിന് പിന്നിൽ നിർണായക ഇടപെടൽ നടത്തിയ കേളി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയത്. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പൊന്നാടയണിയിച്ചും യാത്രക്കാർക്ക് മധുരം
കെ.എൻ.എസ്.എസ് രാജാജിനഗർ കരയോഗം വാർഷിക കുടുംബ സംഗമം സംഘടിപ്പിച്ചു
കർണാടക നായർ സർവീസ് സൊസൈറ്റി രാജാജിനഗർ കരയോഗം വാർഷിക കുടുംബ സംഗമം വിജയനഗരിലെ കസ്സിയ ഉദ്യോഗ് ഭവനിൽവെച്ച് വിവിധ പരിപാടികളോടെ നടന്നു. കരയോഗ അംഗങ്ങളുടെ കലാ പരിപാടികൾ, ടൈംസ് ജോക്‌സ് കോഴിക്കോട് അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി. കരയോഗം പ്രസിഡണ്ട് എ.ദാമോദരൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കെ.എൻ.എസ്.എസ് ചെയർമാൻ ആർ.മനോഹര കുറുപ്പ്, വൈസ് ചെയർമാൻ ജി.മോഹന കുമാർ, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ജോയിൻ്റ് സെക്രട്ടറി ഹരീഷ് കുമാർ, ട്രഷറർ എൻ.വിജയകുമാർ,
ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു
ഒ ജെ ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. 2023 മുതൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാദ്ധ്യക്ഷനാണ് സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായിട്ടാണ് ജനീഷിനെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി നിർദേശിച്ചത്. വിവാദങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതോടെയാണ് നേതൃത്വം പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുത്തത്. കെ എം അഭിജിത്താണ് ദേശീയ ജനറൽ സെക്രട്ടറി. ബിനു പുളിയിൽ വർക്കിംഗ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. അബിൻ വർക്കി, കെ.എം.അഭിജിത്ത് എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മധൂർ ഉളിയത്തടുക്ക ജി കെ നഗർ ഗുവത്തടുക്കയിലെ വിൻസെൻറ് ക്രാസ്തയുടെ മകൾ സൗമ്യ ക്രാസ്ത (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന യുവതി രാവിലെ എഴുന്നേൽക്കാത്തതിനെത്തുടർന്ന് വിളിച്ചെങ്കിലും അനക്കമുണ്ടായില്ല.ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തലവേദനയ്ക്ക് സ്ഥിരമായി ചികിത്സ തേടിയിരുന്ന യുവതിയാണ് മരിച്ചതെന്നും മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും പൊലീസ് അറിയിച്ചു.
എസ്‌എഫ്‌ഐഒ അന്വേഷണം തടയണം; കർണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വീണ
മാസപ്പടിക്കേസില്‍ എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകള്‍ വീണ കർണാടക ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതിനെതിരെയാണ് അപ്പീല്‍ നൽകിയിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്‌ത് ഡിവിഷൻ ബെഞ്ചിനെയാണ് വീണ സമീപിച്ചിരിക്കുന്നത്. അപ്പീലില്‍ ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. കേസ് ഡിസംബർ മൂന്നിനാണ് പരിഗണിക്കുക.
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി
മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നല്‍കി. ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര തിരിക്കുന്ന മുഖ്യമന്ത്രിയും സംഘവും വിവിധ തീയതികളില്‍ യാത്ര നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സൗദി ഒഴികെയുളള രാജ്യങ്ങളില്‍ സന്ദർശനം നടത്താനാണ് അനുമതി ലഭിച്ചത്. മുഖ്യമന്ത്രിയോടൊപ്പം മന്ത്രി സജി ചെറിയാനും പേഴ്സനല്‍ അസിസ്റ്റന്റ് വി എം സുനീഷിനും ഔദ്യോഗികമായി യാത്രാനുമതി ലഭിച്ചിട്ടുണ്ട്. ബഹ്റിനില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിക്കുക. 16ന് ബഹ്റിൻ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്.