ഇന്ത്യയും പാക്കിസ്ഥാനും നന്നായിമുന്നോട്ടു പോകുമെന്നാണു താൻ കരുതുന്നത്: ഡോണൾഡ് ട്രംപ്
ഈജിപ്തിൽ ചേർന്ന ഉച്ചകോടിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഇന്ത്യയെപ്പറ്റി പരാമർശിച്ചു. ഇന്ത്യയും പാക്കിസ്ഥാനും നന്നായി മുന്നോട്ടുപോകുമെന്നാണു താൻ കരുതുന്നതെന്നും തൻ്റെ നല്ല സുഹൃത്താണ് ഇന്ത്യയുടെ തലപ്പത്തുള്ളതെന്നും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ നോക്കി ട്രംപ് പറഞ്ഞു. ഗാസയിൽ ശേഷിച്ച 20 ബന്ദികളെ ഹമാസും രണ്ടായിരത്തോളം പലസ്തീൻ തടവുകാരെ ഇസ്രയേലും ഇന്നലെ മോചിപ്പിച്ചു. കഴിഞ്ഞയാഴ്ച ധാരണയായ ഗാസ വെടിനിർത്തൽ കരാർ ഈജിപ്തിൽ നടന്ന ഉച്ചകോടിയിൽ ഒപ്പിട്ടു. യുഎസ് പ്രസിഡണ്ട് ഡോണൾഡ്
കാരുണ്യ ബെംഗളൂരു നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി
കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. ഇന്ദിരാനഗർ ജീവൻ ഭീമാ നഗറിലുള്ള കാരുണ്യ ബെംഗളൂരു അഡ്‌മിൻ ഹാളിൽ വച്ച് നടന്ന പരിപാടി നോർക്ക ഡിവലപ്മെന്റ് ഓഫീസർ റീസാ രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു. ബാംഗ്ലൂർ നോർക്ക ഡെവലപ്മെന്റ്റ് ഓഫീസർ റീസ രഞ്ജിത്ത് നോർക്ക നടപ്പാക്കിവരുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചു വിശദീകരിച്ചു സംസാരിച്ചു. കാരുണ്യ ബെംഗളൂരു ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ട്രഷറർ
മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശം ഉന്നയിച്ച് ആഭ്യന്തരമന്ത്രി ജി.പരമേശ്വര
അധികാരമാറ്റം സംബന്ധിച്ച ചർച്ചകൾ കർണാടകയിൽ സജീവമാകുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശം ഉന്നയിച്ച് ആഭ്യന്തരമന്ത്രി ജി. പരമേശ്വര. മുഖ്യമന്ത്രി നേടാൻ ഡി.കെ. ശിവകുമാറും ശക്തമായ നീക്കങ്ങൾ നടത്തുമ്പോഴാണ് നേടാൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ശക്തമായ നീക്കങ്ങൾ നടത്തുമ്പോഴാണ് പരമേശ്വരയും അവകാശവുമായി എത്തിയത്. അധികാരമാറ്റം സംബന്ധിച്ച ചോദ്യത്തോട് ‘തനിക്കും മുഖ്യമന്ത്രിയായിക്കൂടെ’യെന്നാണ് പരമേശ്വരയുടെ പ്രതികരണം. സിദ്ധരാമയ്യ, ശിവകുമാർ പക്ഷങ്ങൾ തമ്മിൽ തർക്കം രൂക്ഷമായാൽ ഒത്തുതീർപ്പ് സ്ഥാനാർഥിയായി പരമേശ്വര മുഖ്യമന്ത്രി സ്ഥാനത്ത് എത്താനുള്ള വിദൂരസാധ്യതയുമുണ്ട്. മുൻഉപമുഖ്യമന്ത്രിയും
കരൂർ ദുരന്തം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാ മാസവും 5000 രൂപ വീതം നൽകും: ടിവികെ
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് എല്ലാ മാസവും 5000 രൂപവീതം നൽകുമെന്ന് ടിവികെ. ഇരകളുടെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കും. കുടുംബത്തിന് മെഡിക്കൽ ഇൻഷുറൻസ് ഏർപ്പെടുത്തും. ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ മാനേജ്മെന്റ് യൂണിറ്റാണ് ഇക്കാര്യങ്ങൾ പ്രഖ്യാപനം നടത്തിയത് . ടിവികെ സമിതി ഇന്ന് കരൂരിലെ വീടുകളിൽ സന്ദർശനം നടത്തുമെന്നാണ് റിപ്പോർട്ട്. ടിവികെ റാലിക്കിടെയുണ്ടായ ദുരന്തം റിട്ട. സുപ്രീംകോടതി ജഡ്‌ജി അജയ് രസ്തോഗി അദ്ധ്യക്ഷനായ മൂന്നംഗ സമിതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കുമെന്ന് ഇന്നലെ
സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
പത്തനം തിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 17 വരെയാണ് ജാഗ്രതാ നിർദേശം. അടുത്ത മൂന്ന് മണിക്കുറിൽ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
ദേശീയപാതയിൽ കവർച്ച ശ്രമം; ബൈക്കിലെത്തിയ സംഘം കാർ യാത്രക്കാരെ ആക്രമിച്ചു
കഴിഞ്ഞ ദിവസം രാത്രി യാത്രയ്ക്കിടെ കർണ്ണാടക-മഹാരാഷ്ട്ര അതിർത്തിയിൽ കവർച്ചക്കാർ ഒരു കുടുംബത്തെ കൊള്ളയടിക്കാൻ ശ്രമിച്ചു. പക്ഷേ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ ഒരു വൻ ദുരന്തം ഒഴിവാക്കി. സോളാപൂരിനടുത്തുള്ള ദേശീയപാതയിൽ ഒരു സംഘം കവർച്ചക്കാർ കുടുംബത്തെ ആക്രമിക്കുകയായിരുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ കവർച്ചക്കാർ അവരുടെ വാഹനത്തെ പിന്തുടരുകയായിരുന്നു. മഹാരാഷ്ട്രയിലേക്ക് തീർത്ഥാടനത്തിന് പോയിരുന്ന ഉത്തര കന്നഡ ജില്ലയിലെ കുംത കടഗല മസ്തിഹല്ലയിൽ നിന്നുള്ള ഒരു കുടുംബമാണ് കഷ്ടിച്ച് രക്ഷപ്പെട്ടത്. ക്ഷേത്ര ദർശനം നടത്തി
പ്രോഗ്രസീവ് ആർട്സ് & കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
പ്രോഗ്രസീവ് ആർട്സ് & കൾച്ചറൽ അസോസിയേഷൻ്റെ ഓണാഘോഷം എസ്ആർ വിശ്വനാഥ് എംഎൽഎ, ഷിബു മുഹമ്മദ് പി.സി.പി. ഒ. റെയിൽ വീൽ ഫാക്ടറി, പ്രസിഡന്റ് ബി ജയകുമാർ, സെക്രട്ടറി ജോജു വർഗീസ്, സ്ത്രീ സാഹിതി സാരഥികൾ രജനി ജയപ്രകാശ്,ലാലി ജോജു, സീതാരാമൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അസോസിയേഷൻസ് സ്ത്രീ സാഹിതി, നക്ഷത്രക്കൂട്ടം എന്നീ ഗ്രൂപ്പുകളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും എംഎൽഎ വിശ്വനാഥ് നിർവഹിച്ചു. പൂക്കളം മത്സരത്തിൽ
ജാതി സർവേക്കായി പോയ അധ്യാപികയ്ക്ക്‌ക് ഹൃദയാഘാതം
കർണാടകയിൽ ജാതി സർവേക്കായി പോയ അധ്യാപികയ്ക്ക്‌ക് ഹൃദയാഘാതം സംഭവിച്ചു. അനേക്കൽ താലൂക്കിലെ ബൊമ്മസാന്ദ്രയിലേക്ക് പോയ സ്കൂൾ അധ്യാപിക യശോദയാണ് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണത്. നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന്, അധ്യാപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു. ബൊമ്മസാന്ദ്രയിലെ ഒരു സർക്കാർ സ്കൂളിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപികയായി ജോലി ചെയ്യുന്ന യശോദ ബൊമ്മസാന്ദ്രയിലെ സെൻസസിൻ്റെ ചുമതല വഹിച്ചിരുന്നു. സർവേയുടെ ഫലമായി വീടുകൾ കയറി ജോലി ചെയ്തിരുന്ന അധ്യാപികയ്ക്ക് കടുത്ത സമ്മർദ്ദം മൂലമാണ് ഹൃദയാഘാതം
ഗാസ ഇനി ശാന്തം, യുദ്ധം അവസാനിച്ചു; സമാധാന കരാര്‍ ഒപ്പുവെച്ചു
ഈജിപ്തും അമേരിക്കയും സംയുക്തമായി നടത്തിയ ഉച്ചകോടിയിൽ സമാധാന കരാര്‍ ഒപ്പുവെച്ചതോടെ യുദ്ധം അവസാനിച്ചു. നെതന്യാഹു ഉച്ചകോടിയിൽ നിന്ന് അവസാന നിമിഷം പിന്മാറി എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇസ്രയേലിലെത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് യുദ്ധം അവസാനിച്ചത് ഇസ്രയേൽ പാർലമെണ്ടായ കനെസ്സറ്റിൽ പ്രഖ്യാപിച്ചിരുന്നു.ഹമാസ് തടവിൽ ജീവനോടെ ഉണ്ടായിരുന്ന മുഴുവൻ ബന്ദികളും തിരികെയെത്തി. 20 പേരെ ഇന്ന് ഹമാസ് കൈമാറി. ഇസ്രയേൽ മോചിപ്പിച്ച 1700ലധികം പലസ്തീനി തടവുകാരുടെ കൈമാറ്റം തുടരുകയാണ്.
മതസൗഹാർദം വിളിച്ചോതി “മസ്ജിദ് ദർശൻ”
ഐക്യത്തിൻ്റെയും മത സൗഹാർദത്തിൻ്റെയും സംഗമ വേദിയായി മസ്ജിദ് നൂർ, ‘മസ്ജിദ് ദർശൻ’ പരിപാടി. കെ.ആർ.പുരത്തെ മസ്ജിദ് നൂറിൽ വെച്ച് ജമാഅത്തെ ഇസ്‌ലാമി കേരള, മാറത്ത ഹള്ളി, മഹാദേവപുര ഹൽഖകളുടെയും ജമാഅത്തെ ഇസ്‌ലാമി കർണാടക, ബെംഗളൂരു മെട്രോയുടെയും സംയുക്താഭിമുഖ്യത്തിൽ മസ്ജിദ് നൂർ പരിപാലന കമ്മിറ്റിയുമായി ചേർന്നാണ് മസ്ജിദ് ദർശൻ സംഘടിക്കപ്പെട്ടത്. നമ്മളിൽ പലരും ഒരു മസ്ജിദ് പുറമെ നിന്ന് കാണാറുണ്ടെങ്കിലും, അതിനുള്ളിൽ എന്താണ് നടക്കുന്നതെന്നും, അതിൻ്റെ പ്രത്യേകതകളും, വ്യത്യസ്തകളും, അവയുടെ സൗന്ദര്യവും,