യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് സൂചന നൽകി അബിൻ വർക്കി
Kerala
1 min read
8.0k

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് സൂചന നൽകി അബിൻ വർക്കി

ഒക്ടോബർ 14, 2025
0

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് സൂചന നൽകി അബിൻ വർക്കി. കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹമെന്നും കോൺഗ്രസ് എന്ന അഡ്രസ് മാത്രമാണ് ഉള്ളതെന്നും രാഹുൽ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു. കേരളത്തിൽ തുടരാൻ അവസരം നൽകണമെന്നും പാർട്ടി തീരുമാനം തെറ്റാണെന്ന് താൻ പറയില്ലെന്നും അബിൻ വർക്കി പറഞ്ഞു. ‘പാർട്ടി തീരുമാനത്തെ മറിച്ചു പറയില്ല. സ്ഥാനമാനമല്ല പ്രധാനം. തന്നെ വെട്ടി തുണ്ട മാക്കിയാലും പാർട്ടി തന്നെയാണ് വലുത്.

Continue Reading
ജമ്മു കശ്‍മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരർ കൊല്ലപ്പെട്ടു
India
0 min read
7.8k

ജമ്മു കശ്‍മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരർ കൊല്ലപ്പെട്ടു

ഒക്ടോബർ 14, 2025
0

ജമ്മു കശ്‍മീരിലെ കുപ്‌വാരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി വൈകിയാണ് ഏറ്റുമുട്ടൽ നടന്നത്. കുപ്‌വാരയിലെ നിയന്ത്രണരേഖ വഴി കശ്‌മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്. കുപ്‌വാര മച്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്‌പദമായ നീക്കം സൈന്യത്തിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു‌. രാജൗരി ജില്ലയിലെ ബീരൻതുബ് മേഖലയിൽ

Continue Reading
ചെന്താമര കുറ്റക്കാരനെന്ന് കോടതി; വിധി പ്രഖ്യാപിക്കുക മറ്റന്നാൾ
Kerala
0 min read
7.6k

ചെന്താമര കുറ്റക്കാരനെന്ന് കോടതി; വിധി പ്രഖ്യാപിക്കുക മറ്റന്നാൾ

ഒക്ടോബർ 14, 2025
0

നെന്മാറ പോത്തുണ്ടി തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊടുംകുറ്റവാളി ചെന്താമര കുറ്റക്കാരനെന്ന് കോടതി. മറ്റന്നാളായിരിക്കും കേസിൽ ശിക്ഷാ വിധി പ്രഖ്യാപിക്കുക. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയാണ് വിധി പറയുന്നത്. ചെന്താമരയ്ക്കെതിരേ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞു. വിധി കേൾക്കാൻ സജിതയുടെ മക്കളായ അതുല്യയും അഖിലയും കോടതിയിലെത്തിയിരുന്നു. 6 വർഷങ്ങൾക്ക് ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര സജിതയുടെ

Continue Reading
സ്വർണം പവന് 94,000 രൂപ; ഇന്ന് പവന് കൂടിയത് 2,400 രൂപ
Kerala
0 min read
7.0k

സ്വർണം പവന് 94,000 രൂപ; ഇന്ന് പവന് കൂടിയത് 2,400 രൂപ

ഒക്ടോബർ 14, 2025
0

സംസ്ഥാനത്ത് വൻകുതിപ്പുമായി സ്വർണം ചരിത്രവിലയിൽ. ഒറ്റയടിക്ക് ഗ്രാമിന് 300 രൂപയും പവന് 2,400 രൂപ യുമാണ് കൂടിയത്. ഇതോടെ, പവൻ 94,000 രൂപയെന്ന റെക്കോർഡ് പിന്നിട്ടു. ഒരു പവൻ സ്വർണത്തിന് 94,360 രൂപയിലും ഗ്രാമിന് 11,795 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്, അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 250 രൂപ കുതിച്ച് 9,700 രൂപ യിലെത്തി. ഒക്ടോബർ ഒന്നിന് ചരിത്രത്തിലാദ്യമായി 87,000 പിന്നിട്ട സ്വർണവില പിന്നീട് താഴേക്ക് പോകുന്ന കാഴ്‌ചയാണ്

Continue Reading
കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം സംഘടിപ്പിച്ചു
Association News
1 min read
8.2k

കുന്ദലഹള്ളി കേരളസമാജം ഓണാഘോഷം സംഘടിപ്പിച്ചു

ഒക്ടോബർ 14, 2025
0

കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം ‘KKS പൊന്നോണം 2025 ‘ വിപുലമായ പരിപാടികളോടെ ബ്രൂക്ക്ഫീൽഡിലുള്ള CMRIT കോളേജിൻ്റെ വേദിയിൽ വെച്ച് നടന്നു. മഹാദേവപുര എം എൽ എ മഞ്ജുള ലിംബാവലി, ആഘോഷത്തിൻ്റെ മുഖ്യ പ്രായോജകരായ സൗപർണിക പ്രോജെക്ടസിൻ്റെ സിഇഒ ശങ്കർ റാവു, സൗപർണിക പ്രോജെക്ടസ് സെയിൽസ് വിഭാഗത്തിൻ്റെ തലവൻ ആനന്ദ്, പ്രശസ്ത തെന്നിന്ത്യൻ തരാം രാഹുൽ മാധവ് എന്നിവർ മുഖ്യാതിഥികളായി. സമാജത്തിൻ്റെ കീഴിലുള്ള കലാക്ഷേത്രയിലെ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത

Continue Reading
വിൻഡീസിനെ ഏഴ് വിക്കറ്റിന് തകർത്തു; പരമ്പര ഇന്ത്യ തൂത്തുവാരി
Sports
1 min read
8.0k

വിൻഡീസിനെ ഏഴ് വിക്കറ്റിന് തകർത്തു; പരമ്പര ഇന്ത്യ തൂത്തുവാരി

ഒക്ടോബർ 14, 2025
0

വിൻഡീസിനെ ഏഴ് വിക്കറ്റിന് തകർത്തു ഇന്ത്യ പരമ്പര തൂത്തുവാരി. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്‌ടപ്പെടുത്തി ഇന്ത്യ മറികടന്നു. കെ.എൽ. രാഹുൽ അർധസെഞ്ചുറിയോടെ നേടി. സ്കോർ: ഇന്ത്യ 518-5 ഡിക്ല., 124-3. വിൻഡീസ് 248, 390. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചത്. ഇന്ന് കളിക്കാനിറങ്ങുമ്പോൾ ഒൻപത് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് 58 റൺസാണ് വേണ്ടിയിരുന്നത്.ഒരു വിക്കറ്റ് നഷ്ട‌ത്തിൽ 63

Continue Reading
പാലക്കാട് നെന്മാറ സജിത വധക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി ഇന്ന്
Kerala
0 min read
7.0k

പാലക്കാട് നെന്മാറ സജിത വധക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്കുള്ള ശിക്ഷാവിധി ഇന്ന്

ഒക്ടോബർ 14, 2025
0

പാലക്കാട് നെന്മാറ സജിത വധക്കേസില്‍ നിര്‍ണായക വിധി ഇന്ന്. ഇരട്ടക്കൊലക്കേസിലെ പ്രതിയായ കൊടും കുറ്റവാളി ചെന്താമരയാണ് സജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് നാലാം അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പറയുന്നത്. ഇരട്ടക്കൊലപാതകം നടത്തി ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു നാടിനെ ഒന്നാകെ നടുക്കി അയല്‍വാസിയായിരുന്ന സജിതയെ പ്രതി വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 31നാണ് ചെന്താമര കൃത്യം നടത്തിയത്. സജിത കാരണമാണ് തൻ്റെ ഭാര്യ പിണങ്ങി പോയതെന്ന് ഒരു മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത്.

Continue Reading
നടി ഉർവശിക്ക് സത്യൻ ചലച്ചിത്ര പുരസ്‌കാരം
Kerala
1 min read
7.7k

നടി ഉർവശിക്ക് സത്യൻ ചലച്ചിത്ര പുരസ്‌കാരം

ഒക്ടോബർ 14, 2025
0

കേരള കൾച്ചറൽ ഫോറത്തിൻ്റെ ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവശിക്ക്. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. ശില്പവും 50,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ചലച്ചിത്ര സംവിധായകരായ പി.ടി. കുഞ്ഞു മുഹമ്മദ്, കലാധരൻ, ശരത്ത്, എന്നിവരടങ്ങിയ ജൂറിയാണ് ഉർവശിയെ അവാർഡിനായി തിരഞ്ഞെടുത്തത്. നടൻ സത്യൻ്റെ ജന്മവാർഷിക ദിനമായ നവംബർ 9-ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.

Continue Reading
കണ്ണൂർ – യശ്വന്ത്‌പൂർ എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരന് പരിക്കേറ്റു
Kerala
1 min read
7.9k

കണ്ണൂർ – യശ്വന്ത്‌പൂർ എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരന് പരിക്കേറ്റു

ഒക്ടോബർ 14, 2025
0

കണ്ണൂർ – യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിന് നേരെ ഇന്നലെ രാത്രി ഉണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്കേറ്റു. കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽവെച്ചായിരുന്നു കല്ലേറുണ്ടായതെന്ന് ആർ പി എഫ് വ്യക്തമാക്കി. S7 കോച്ചിലെ യാത്രക്കാരന് കല്ലേറിൽ മുഖത്ത് പരിക്കേറ്റു. ആർ പി എഫ് തലശ്ശേരിയിൽ വെച്ച് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം ട്രെയിൻ വീണ്ടും യാത്ര ആരംഭിച്ചു. സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു. നീണ്ട ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ ട്രെയിനിന്

Continue Reading
ക്രിക്കറ്റ് താരം സച്ചിൻ ബേബിയുടെ ബന്ധു അലക്സ് ചാണ്ടി, യുവതിയുടെ പരാതിയെ തുടർന്ന് ബെംഗളൂരിൽ അറസ്റ്റിൽ
Karnataka
0 min read
7.7k

ക്രിക്കറ്റ് താരം സച്ചിൻ ബേബിയുടെ ബന്ധു അലക്സ് ചാണ്ടി, യുവതിയുടെ പരാതിയെ തുടർന്ന് ബെംഗളൂരിൽ അറസ്റ്റിൽ

ഒക്ടോബർ 14, 2025
0

കേരളാ ക്രിക്കറ്റ് താരം സച്ചിൻ ബേബിയുടെ അളിയനും പാലാ സ്വദേശിയായ എൻ സി പി പാർട്ടിയുടെ നേതാവായ ബെന്നി ചാണ്ടിയുടെ മകനുമായ അലക്സ് ചാണ്ടിയെ യുവതിയുടെ പരാതിയെ തുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്‌തു. സൗഹൃദം നടിച്ചു വീട്ടിൽ എത്തി അലക്സ്, ഇൻസ്റ്റാഗ്രാം മുഖേനെ പരിചയപ്പെട്ട യുവതിയെ ബന്ദിയാക്കി പീഢിപ്പിച്ചു എന്നാണ്‌ പരാതി. യുവതിയുടെ വീട് ആക്രമിക്കുകയും, ഭീഷണിപ്പെടുത്തി പണം അപഹരിക്കുകയും, യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും, ഉന്നതരുടെ പേരുപറഞ്ഞു

Continue Reading