മൂന്ന് വയസുകാരിയെ കടിച്ച നായക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു
എറണാകുളം വടക്കൻ പറവൂരിൽ മൂന്ന് വയസുകാരിയെ കടിച്ച നായക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മൂന്ന് വയസുകാരിയെ തെരുവുനായ കടിച്ചത്. കുട്ടി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. വീടിനടുത്തുള്ള അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ കടിയേറ്റത്. കുട്ടിയുടെ അറ്റുപോയ ചെവി ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് തുന്നിച്ചേർത്തു. തുന്നിച്ചേർത്തത്. കുട്ടിക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. നാട്ടുകാർ നായയെ തല്ലിക്കൊന്നു. തെരുവുനായ ശല്യം രൂക്ഷമാണെന്നാണ്
കേരളത്തിൽ രണ്ടു ദിവസത്തിനകം തുലാവർഷം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് തുലാവർഷം എത്തുമെന്ന് പ്രവചനം. അതേസമയം ഇതിന് സമാനമായ കാലയളവിൽ തന്നെ കാലവർഷം രാജ്യത്ത് നിന്ന് പൂർണമായും പിന്മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവർഷത്തിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. തുലാവർഷത്തിൻ്റെ സ്വാധീനഫലമായി ഇന്ന് മഴ മുന്നറിയിപ്പിൽ മാറ്റം ഉണ്ട്. ഇന്ന് എട്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ
ഗണ്ണ നിത്യ അക്കാദമിയുടെ വാർഷികം ആഘോഷിച്ചു
ഗണ്ണ നിത്യ അക്കാദമിയുടെ വാർഷികാഘോഷം ‘ആരോഹണ 2025’ യലഹങ്കയിലെ അംബേദ്കർ ഭവനിൽ വച്ച് ആഘോഷിച്ചു. അക്കാദമിയിലെ കുട്ടികളുടെ നൃത്തപരിപാടി വാർഷികത്തോടനുബന്ധിച്ചു നടന്നു. ഗുരു വിദ്യാശ്രീ രാധാകൃഷ്ണ, വി.ഡി.ടീന എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാർഷികാഘോഷം ശ്രദ്ധേയമായി.
കൊച്ചി നഗരത്തിൽ ട്രാം സർവീസ് പരിഗണനയിൽ
കൊച്ചി നഗരത്തിൽ പരീക്ഷണാർഥം ട്രാം സർവീസ് ആരംഭിക്കാൻ പദ്ധതി. കൊച്ചിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമറ്റഡ് (കെഎംആർഎൽ) ആണ് ട്രാം ട്രെയിൻ സർവീസ് എന്ന പദ്ധതി സർക്കാരിനുമുന്നിൽ വച്ചിട്ടുള്ളത്. ഇത് സംസ്ഥാന സർക്കാരിൻ്റെ പരിഗണയിലാണ്. പദ്ധതി യാഥാർഥ്യമാക്കുന്നതിന് സാധ്യതാപഠനം നടത്താൻ ഗവൺമെന്റ്റ് ഉടൻ അനുമതി നൽകുമെന്നാണു പ്രതീക്ഷ. പ്രാഥമിക പഠനത്തിൽ കൊച്ചി നഗരത്തിലെ തിരക്കേറിയ ഏതാനും റൂട്ടുകളിൽ ബ്രിസ്ബേൻ മാതൃകയിൽ ലൈറ്റ് ട്രാം പദ്ധതി നടപ്പാക്കാൻ അനുയോജ്യമാണെന്ന്
പാലക്കാട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നേക്കർ മരുതംകോട് സ്വദേശികളായ നിതിൻ, ബിനു എന്നിവരാണ് മരിച്ചത്. മരുതംകോട് സർക്കാർ സ്‌കൂളിന് സമീപത്തെ റോഡിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിതിനെ കൊലപ്പെടുത്തിയശേഷം ബിനു ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും അയല്‍വാസികളാണെന്നാണ് വിവരം. തൊട്ടടുത്തുനിന്ന് നാടൻ തോക്കും കണ്ടെടുത്തിട്ടുണ്ട്. ബിനുവും നിതിനും സുഹൃത്തുക്കളാണെന്നാണ് നാട്ടുകാർ പറയുന്നത്.
കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി ഓണാരവം-2025 സംഘടിപ്പിച്ചു
കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി “ഓണാരവം – 2025” സമാപിച്ചു. സമാപന സമ്മേളനം വിജയനഗർ എം.എൽ.എ എം.കൃഷ്ണപ്പ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അഡ്വ. പ്രമോദ് വരപ്രത്ത് ആധ്യക്ഷം വഹിച്ചു. വിശിഷ്ടാഥിതികളായി പങ്കെടുത്ത സിനിമാ താരം കൈലാഷ്, കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, യെശ്വന്ത്പൂർ എം.എൽ.എ. എസ്.ടി.സത്യനാരായണ, സാമൂഹ്യപ്രവർത്തക അനുപമ പഞ്ചാക്ഷരി, സമാജം സെക്രട്ടറി സതീഷ് തോട്ടശ്ശേരി, ട്രഷറർ അരവിന്ദാക്ഷൻ.പി.കെ എന്നിവർ സംസാരിച്ചു. സമാജം ഉപസമിതി കൺവീനർമാരായ
അന്താരാഷ്ട്ര ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം; രാജ്യത്തിൻ്റെ അഭിമാനമായി സഞ്ജയ് മോഹൻ
ഒക്ടോബർ 11, 12 തീയതികളിൽ വിയറ്റ്നാമിൽ നടന്ന അന്താരാഷ്ട്ര നാചുറൽ ബോഡിബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ (ഐ സി എൻ) ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വർണ്ണം നേടി രാജ്യത്തിൻ്റെ അഭിമാനമായി മാറിയിരിക്കുകയാണ് സഞ്ജയ് മോഹൻ. കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം പ്രസിഡണ്ടായ കെ. മോഹനൻ്റെ പുത്രനും, കരയോഗത്തിൻ്റെ യൂത്ത് വിംഗായ യുവശക്തിയുടെ ജോയിൻ്റ് സെക്രട്ടറിയും, കരയോഗത്തിൻ്റെ സജീവ അംഗം കൂടിയാണ് സഞ്ജയ് മോഹൻ.
ദീപാവലി അവധി: ബെംഗളൂരു – കൊല്ലം പ്രത്യേക തീവണ്ടിയിൽ റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് തീർന്നു
കഴിഞ്ഞദിവസം പ്രഖ്യാപിച്ച ബെംഗളൂരു എസ്എംവിടി-കൊല്ലം പ്രത്യേക തീവണ്ടിയിൽ (16561) റിസർവേഷൻ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് തീർന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് എസ്എംവിടിയിൽനിന്ന് പുറപ്പെടുന്ന തീവണ്ടിയിൽ ഇന്നലെ രാവിലെ എട്ടിന് റിസർവേഷൻ ആരംഭിച്ച് രണ്ട് മണിക്കൂറിനുള്ളിൽ 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. പിന്നീട് ഉച്ചയ്ക്ക് മുൻപുതന്നെ തേഡ് എസിയിലും സ്ലീപ്പറിലും ടിക്കറ്റുകൾ തീർന്നു.മലബാറിലേക്കുള്ള ഏക പ്രതിദിന തീവണ്ടിയായ യശ്വന്ത്പൂർ കണ്ണൂർ എക്സ്‌പ്രസിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ടിക്കറ്റില്ല. മലബാറിലേക്ക് പ്രത്യേക തീവണ്ടി സർവീസ്
പുതിയതായി ആരംഭിക്കുന്ന എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ് പ്രസ് തിരുവനന്തപുരം വരെ നീട്ടണം: കെസി വേണുഗോപാൽ
പുതിയതായി ആരംഭിക്കുന്ന എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ് പ്രസ് തിരുവനന്തപുരം വരെ നീട്ടണം എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. നവംബർ പകുതിയോടെ ആണ് കേരളത്തിൽ പുതിയൊരു വന്ദേഭാരത് എക്സ് പ്രസ് കൂടിയെത്തുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഏക വന്ദേഭാരത് എക്‌സ്പ്രസാണിത്. ഈ സര്‍വീസ് തിരുവനന്തപുരം വരെ നീട്ടിയാല്‍ അതിൻ്റെ പ്രയോജനം എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലക്കാര്‍ക്ക് കൂടി ലഭ്യമാകും. ബിസിനസ്, ഐടി, വിദ്യാഭ്യാസ
മുന്‍ കുന്നംകുളം എംഎല്‍എയും സിപിഐഎം നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു
മുന്‍ കുന്നംകുളം എംഎല്‍എയും സിപിഐഎം നേതാവുമായ ബാബു എം പാലിശ്ശേരി അന്തരിച്ചു. 67 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ബാബു എം പാലിശ്ശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വെന്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് തവണ കുന്നംകുളം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം, സിപിഐഎം കുന്നംകുളം ഏരിയ സെക്രട്ടറി, ലൈബ്രററി കൗണ്‍സില്‍