പുതിയതായി ആരംഭിക്കുന്ന എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ് പ്രസ് തിരുവനന്തപുരം വരെ നീട്ടണം എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. നവംബർ പകുതിയോടെ ആണ് കേരളത്തിൽ പുതിയൊരു വന്ദേഭാരത് എക്സ് പ്രസ് കൂടിയെത്തുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഏക വന്ദേഭാരത് എക്സ്പ്രസാണിത്. ഈ സര്‍വീസ് തിരുവനന്തപുരം വരെ നീട്ടിയാല്‍ അതിൻ്റെ പ്രയോജനം എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലക്കാര്‍ക്ക് കൂടി ലഭ്യമാകും. ബിസിനസ്, ഐടി, വിദ്യാഭ്യാസ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇത് വളരെ പ്രയോജനപ്രദമാണ്. അതുകൊണ്ടുതന്നെ ഈ സർവീസ് തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യം ഉന്നയിച്ച് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നല്‍കിയതായി കെസി വേണുഗോപാൽ അറിയിച്ചു.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ ജില്ലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ഇത് സഹായിക്കും. തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷന് കൂടുതല്‍ സജ്ജമായതോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കൂടതല്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനുള്ള സാഹചര്യവുണ്ട്. കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ ഇതെല്ലാം വിശദമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് തൻ്റെ പ്രതീക്ഷയെന്ന് കെസി വേണുഗോപാൽ പറഞ്ഞു.