സർക്കാറിനെ താൻ വിമർശിച്ചില്ല: ആർ.വി.ദേശ്‌പാണ്ഡെ
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഗാരൻറി പദ്ധതികളെ താൻ എതിർക്കുന്നു എന്ന് വ്യാജ വാർത്ത ചിലർ പ്രചരിപ്പിച്ചത് നിർഭാഗ്യകരമാണ്. സിദ്ധരാമയ്യയുടെ നേത്യത്വത്തിലുള്ള സർക്കാറിൻ്റെ പദ്ധതികളെ അഭിനന്ദിക്കുന്നുവെന്നും എതിർക്കുന്നില്ലെന്നും മുതിർന്ന കോൺഗ്രസ് നിയമസഭാംഗം ആർ.വി. ദേശ്‌പാണ്ഡെ കഴിഞ്ഞ ദിവസം പത്രക്കുറിപ്പിൽ അറിയിച്ചു. സിദ്ധരാമയ്യ സർക്കാറിൻ്റെ ജനപക്ഷ ഭരണത്തെ താൻ പ്രശംസിച്ചിട്ടുണ്ട്. വിമർശിച്ചിട്ടില്ല. പദ്ധതികൾ കാരണം സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഒരു ഘട്ടത്തിലും താൻ പറഞ്ഞിട്ടില്ല എന്നും ദേശ്‌പാണ്ഡെ വിശദീകരിച്ചു.
നവീൻ ബാബുവിൻ്റെ മരണത്തിന് ഒരാണ്ട്
സർക്കാറിനെയും സി.പി.എമ്മിനെയും പിടിച്ചുകുലുക്കിയ കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബു വിടവാങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം. യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ഇപ്പോഴും പറയുന്നത്. 2024 ഒക്ടോബര്‍ 14 ന് വൈകീട്ട് നാലുമണിക്ക് സ്ഥലംമാറിപോകുന്ന കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന് റവന്യു ഉദ്യോഗസ്ഥരുടെ യാത്രയയപ്പിലേക്കാണ് ക്ഷണമില്ലാതെ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ എത്തിയതും അധിക്ഷേപ പ്രസംഗം നടത്തിയതും.
ഓപ്പറേഷൻ സിന്ദൂർ; പാക്കിസ്ഥാൻ്റെ നൂറിലേറെ സൈനികർ കൊല്ലപ്പെട്ടു: ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്
പാക്കിസ്ഥാൻ്റെ നൂറിലേറെ സൈനികർ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടന്ന് ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയിൽ സൈനിക മേധാവികളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസാധാരണമായ മരണാനന്തര ബഹുമതികളുടെ എണ്ണത്തിൽ നിന്ന് പാക്കിസ്ഥാൻ്റെ നഷ്ടത്തിൻ്റെ വ്യാപ്‌തി വ്യക്തമാണ്. മേയ് ഒമ്പതിനും 10നും ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങൾ ആക്രമിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ ഡ്രോണുകൾ നിരന്തരം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചതിനെത്തുടർന്നാണ്
മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം; സഹായവിതരണം നിയന്ത്രിച്ച് ഇസ്രയേൽ
ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നതിനാൽ ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിച്ച് ഇസ്രയേൽ. ഇസ്രയേൽ റഫാ അതിർത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാൻ സാധിക്കാതെ വന്നത്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടത്തുക ബുദ്ധിമുട്ടാണെന്ന് ഹമാസ് പ്രതികരിച്ചു. 23 ബന്ദികൾ മരിച്ചതായാണ് കണക്കാക്കുന്നത്. ഇതിൽ നാലു ബന്ദികളുടെ മൃതദേഹങ്ങൾ മാത്രമേ ഹമാസ് വിട്ടുനൽകിയിട്ടുള്ളുവെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ സൈന്യം ഭാഗികമായി പിൻവാങ്ങിയതോടെ ഗാസയിലെ തെരുവുകളുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തു. വിമതരെ തെരഞ്ഞുപിടിച്ച് ഹമാസ്
നോര്‍ക്ക കെയര്‍ സേവനത്തിനായി ഇനി മൊബൈല്‍ ആപ്പും
പ്രവാസിമലയാളികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയര്‍ സേവനത്തിനായി ഇനിമുതൽ മൊബൈല്‍ ആപ്പും. നോര്‍ക്ക കെയര്‍ ആപ്പ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരു കുടുംബത്തിന് (ഭര്‍ത്താവ്, ഭാര്യ, 25 വയസ്സില്‍ താഴെയുളള രണ്ടു കുട്ടികള്‍) ₹13,411 പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ്
പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി
തിരുവനന്തപുരം ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ പത്താംക്ലാസുകാരിയെ ഓട്ടോറിക്ഷ ഡ്രൈവർ രക്ഷപ്പെടുത്തി. പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട ഓട്ടോ ഡ്രൈവർ പിന്നാലെ ചാടുകയായിരുന്നു. ഉടൻ ഫയർഫോഴ്‌സ് സംഘമെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണുന്നില്ലെന്ന് കാണിച്ച് കഴക്കൂട്ടം പോലീസിൽ കുടുംബം പരാതി നൽകാനിരിക്കെയാണ് സംഭവം. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അധികതർ വ്യക്തമാക്കി.വിദ്യാർഥിനി അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണെന്ന് പോലീസ് പറഞ്ഞു.
എസ്എൻഡിപി മൈസൂരു ശാഖ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു
എസ്എൻഡിപി മൈസൂരു ശാഖയുടെ നേതൃത്വത്തിൽ 171-ാമത് ശ്രീനാരായണ ഗുരുജയന്തി വിപുലമായി ആഘോഷിച്ചു. പരിപാടി വിഖ്യദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. എംഎൽഎമാരായ ഹരീഷ് ഗൗഡ, ടി.എസ്. ശ്രീവത്സ എന്നിവർ സംസാരിച്ചു. എസ്എൻഡിപി കുടക് ജില്ലാ യൂണിയൻ പ്രസിഡണ്ട് വി.കെ. ലോകേഷ്, സെക്രട്ടറി പ്രേമാനന്ദ്, തലശ്ശേരി ജഗന്നാഥ ക്ഷേത്രഭരണ സമിതി പ്രസിഡണ്ട് സത്യൻ, വെങ്കപ്പ എന്നിവർ പങ്കെടുത്തു. അംഗങ്ങളിലെ വിരമിച്ച നഴ്‌സുമാർ, എസ്എസ്എൽസി, പിയുസി പരീക്ഷകളിൽ ഉന്നതവിജയം നേടിയ അംഗങ്ങളുടെ മക്കൾ എന്നിവരെ
ഭർത്താവ് ഫോൺ റീച്ചാർജ് ചെയ്‌തുകൊടുത്തില്ല; യുവതി വീടിനുമുകളിൽനിന്ന് ചാടിമരിച്ചു
ഫോൺ റീച്ചാർജ് ചെയ്‌തുകൊടുക്കാൻ ഭർത്താവ് തയ്യാറാകാത്തതിൻ്റെ പേരിലുള്ള വഴക്കിനെത്തുടർന്ന് ബെംഗളൂരു കെങ്കേരിയിൽ താമസിക്കുന്ന യുവതി വീടിനുമുകളിൽനിന്ന് ചാടിമരിച്ചു. ഉത്തർപ്രദേശ് സ്വദേശി ശിഖാദേവിയാണ് (28) മൂന്നാംനിലയിൽനിന്ന് ചാടി മരിച്ചത്. ഭർത്താവ് സന്ദീപ് കുമാർ ഫോൺ റീച്ചാർജ് ചെയ്യാത്തതിൻ്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ശിഖാദേവി ഫോൺ വലിച്ചെറിഞ്ഞശേഷം വീടിൻ്റെ മട്ടുപ്പാവിലേക്കുപോയി അവിടെനിന്ന് ചാടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുവർഷം മുൻപാണ് ശിഖാദേവിയും രണ്ടുവയസ്സുകാരനായ മകനും ബെംഗളൂരുവിൽ സന്ദീപിനൊപ്പം താമസമാരംഭിച്ചത്. ആറുവർഷം
നമ്മ മെട്രോയുടെ മൂന്നാം ഘട്ടം: പുതിയ ഇടനാഴിക്കായി 1,092 മരങ്ങൾ മുറിക്കും
നമ്മ മെട്രോ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായി, ജെ.പി നഗർ മുതൽ ഹെബ്ബാൾ കെംപാപുര വരെയുള്ള പുതിയ മെട്രോ പാതയുടെ നിർമ്മാണത്തിന് 1,092 മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരും. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (ബിഎംആർസിഎൽ) ഔദ്യോഗിക അനുമതി ഇപ്പോൾ നിലവിലുണ്ട്. രണ്ട് പ്രാഥമിക റൂട്ടുകൾ ഉൾപ്പെടുന്ന 44.65 കിലോമീറ്റർ ദൂരത്തിൽ, കോറിഡോർ 1 (ജെ പി നഗർ മുതൽ ഹെബ്ബാൾ കെംപാപുര വരെ), കോറിഡോർ 2 (ഹൊസഹള്ളി മുതൽ കടബഗെരെ
രാജസ്ഥാനില്‍ ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു
രാജസ്ഥാനിലെ ജെയ്‌സല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേയ്ക്ക് പോവുകയായിരുന്ന ബസ്സിന് തീപിടിച്ച് 20 പേർ മരിച്ചു. കുട്ടികളും സ്ത്രീകളുമടക്കം 15 ഓളം പേര്‍ക്ക് സാരമായി പൊള്ളലേറ്റു. ജെയ്‌സാല്‍മീറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ തായെട്ട് ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. ജെയ്‌സാല്‍മീറില്‍ നിന്ന് മൂന്ന് മണിയോടെയാണ് 57 യാത്രക്കാരുമായി ബസ് പുറപ്പെട്ടത്. രാജസ്ഥാനിലെ തായെട്ട് ഗ്രാമം പിന്നിടുന്നതിനിടെയാണ് ബസിൻ്റെ പിന്‍ഭാഗത്ത് നിന്നാണ് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍